ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ അട്ടിമറി; ഈജിപ്ത് പുറത്ത്

പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സലായുടെ ടീമിനെ പുറത്താക്കിയത്.

ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ അട്ടിമറി; ഈജിപ്ത് പുറത്ത്

കെയ്‌റോ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍നിന്ന് ആതിഥേയരായ ഈജിപ്ത് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സലായുടെ ടീമിനെ പുറത്താക്കിയത്. 85ാം മിനിറ്റില്‍ തെമ്പിങ്കോസി ലോര്‍ച്ച് ആണ് ദക്ഷിണാഫ്രിക്കയ്ക്കായി സ്‌കോര്‍ ചെയ്തത്.

സലാ, ട്രെസെഗെ, എല്‍നേനി എന്നിവരടങ്ങുന്ന ഈജിപ്ഷ്യന്‍ നിര ഇന്ന് മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. തനത് പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. ഗോളിനായി വെറും മൂന്ന് ഷോട്ട് മാത്രമാണ് ആതിഥേയരില്‍നിന്നുമുണ്ടായത്. ഈജിപ്ത് ആയിരുന്നു ഇത്തവണത്തെ കപ്പ് ഫേവററ്റികള്‍. കഴിഞ്ഞ തവണ ഫൈനലിലാണ് ഈജിപ്ത് തോറ്റത്.

RELATED STORIES

Share it
Top