2014ന് ശേഷം ചെല്സി ചാംപ്യന്സ് ലീഗ് ക്വാര്ട്ടറിലേക്ക്
34ാം മിനിറ്റില് മൊറാക്കോ താരമായ ഹക്കിം സിയാച്ചാണ് ചെല്സിയുടെ ആദ്യ ഗോള് നേടിയത്.

സ്റ്റാംഫോഡ് ബ്രിഡ്ജ്: സ്പാനിഷ് ലീഗ് പ്രമുഖരായ അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ചെല്സി ചാംപ്യന്സ് ലീഗ് ക്വാര്ട്ടറില്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലിഷ് പ്രീമിയര് ലീഗിലെ നീലപ്പട ചാംപ്യന്സ് ലീഗിലെ ക്വാര്ട്ടറില് കയറുന്നത്. ഇരുപാദങ്ങളിലുമായി മൂന്ന് ഗോളിന്റെ ജയമാണ് ജയമാണ് തോമസ് ടൂഷേലിന്റെ പട നേടിയത്. ആദ്യപാദത്തില് ഒരു ഗോളിന്റെ ലീഡുള്ള ചെല്സി ഇന്ന് നടന്ന രണ്ടാം പാദത്തില് രണ്ട് ഗോളുകള് കൂടി തിരിച്ചടിച്ച് ക്വാര്ട്ടര് പ്രവേശനം പൂര്ത്തിയാക്കി. 34ാം മിനിറ്റില് മൊറാക്കോ താരമായ ഹക്കിം സിയാച്ചാണ് ചെല്സിയുടെ ആദ്യ ഗോള് നേടിയത്. സൂപ്പര് താരം വെര്ണറുടെ പാസ്സില് നിന്നു വന്ന പന്ത് കൗണ്ടര് അറ്റാക്കിങിലൂടെ ഹക്കിം വലയിലെത്തിക്കുകയായിരുന്നു. രണ്ടാം ഗോള് സബ്സ്റ്റിറ്റിയൂട്ട് ആയി വന്ന എമേഴ്സണ്ന്റെ വകയായിരുന്നു. സൂപ്പര് താരം പുലിസിക്കിന്റെ അസിസ്റ്റില് നിന്നും ഇഞ്ചുറി ടൈമിലാണ് എമേഴ്സണ് ഈ ഗോള് നേടിയത്.
സൂപ്പര് താരങ്ങളുമായി ചെല്സിയുടെ ഗ്രൗണ്ടിലിറങ്ങിയ അത്ലറ്റിക്കോ അവസരങ്ങള് സൃഷ്ടിക്കുന്നതില് ചെല്സിക്കൊപ്പം നിന്നെങ്കിലും ഗോള് മാത്രം അന്യം നില്ക്കുകയായിരുന്നു. കിട്ടിയ അവസരങ്ങള് ഗോള് ആക്കി മാറ്റിയത് ചെല്സിക്ക് തുണയായി. സൂപ്പര് താരം ലൂയിസ് സുവാരസിനെ ചെല്സി പ്രതിരോധം ആദ്യമേ തടഞ്ഞതും മാഡ്രിഡിന് തിരിച്ചടിയായി.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില് ബലി പെരുന്നാള് ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള് റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT