പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ കുതിപ്പിന് യുനൈറ്റഡ് ബ്ലോക്ക്
ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത വിജയകുതിപ്പ് നടത്തിയ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിടിച്ചുകെട്ടി. ഇന്ന് നടന്ന മല്‍സരത്തില്‍ 1-1നായിരുന്നു ലിവര്‍പൂളിന്റെ സമനില. മോശം ഫോമിലായിരുന്ന യുനൈറ്റഡ് ഇന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മാര്‍ക്കസ് റാഷ്ഫോഡിലൂടെ 36ാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി. ഡാനിയല്‍ ജെയിംസ് നല്കിയ പാസ് റാഷ്ഫോഡ് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യപകുതിയില്‍ ഞെട്ടിയ ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് 85ാം മിനിറ്റില്‍ ആഡം ലലാന്നയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. എന്നാല്‍ വിജയിക്കാനുള്ള ഒരു ഗോളിനായി ലിവര്‍പൂള്‍ കിടഞ്ഞ് പരിശ്രമിച്ചിട്ടും വിഫലമാവുകയായിരുന്നു. ലീഗില്‍ യുനൈറ്റഡ് 13ാം സ്ഥാനത്തും ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുമാണ്. ലിവര്‍പൂള്‍ നിരയില്‍ മുഹമ്മദ് സലായും യുനൈറ്റഡ് നിരയില്‍ പോഗ്ബെയുമില്ലാതെയാണ് ക്ലബ്ബുകള്‍ ഇന്നിറങ്ങിയത്. തുടര്‍ച്ചയായ 17 ജയങ്ങള്‍ എന്ന ലിവര്‍പൂളിന്റെ കുതിപ്പാണ് യുനൈറ്റഡ് അവസാനിപ്പിച്ചത്.
RELATED STORIES
വിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMTപയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ടാഴ്ച്ച പിന്നിട്ടും ...
26 Jun 2022 5:04 AM GMTരാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് ...
26 Jun 2022 2:59 AM GMTജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി
26 Jun 2022 2:23 AM GMTപയ്യന്നൂരിലെ ഫണ്ട് തിരിമറി: കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന്...
26 Jun 2022 1:26 AM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMT