Football

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; ചെക്കിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

റഹീം സ്‌റ്റെര്‍ലിങിന്റെ ഹാട്രിക് മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; ചെക്കിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
X

ലണ്ടന്‍: ചെക്ക് റിപ്പബ്ലിക്കിനെ 5-0ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് യൂറോ 2020 യോഗ്യതയില്‍ ത്രസിപ്പിക്കുന്ന ജയം നേടി. റഹീം സ്‌റ്റെര്‍ലിങിന്റെ ഹാട്രിക് മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം. 24, 62, 68 മിനിറ്റുകളിലാണ് സ്‌റ്റെര്‍ലിങിന്റെ ഗോള്‍ നേട്ടം. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ 45 മിനിറ്റില്‍ നാലാം ഗോള്‍ നേടി. രാജ്യത്തിനായുള്ള കെയ്‌നിന്റെ 16ാം ഗോളാണിത്. കല്ലസ് 84ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 48 മല്‍സരങ്ങള്‍ കളിച്ച സ്‌റ്റെര്‍ലിങ് ഇതുവരെ ഏഴ് ഗോളുകളാണ് നേടിയത്. പുതുമുഖ താരം ജോഡന്‍ സാന്‍ചോ, ഹുഡ്‌സണ്‍ ഒഡോയി എന്നിവര്‍ ഇംഗ്ലണ്ടിനായി അരങ്ങേറി. അണ്ടര്‍ 18 ടീമില്‍ കളിക്കുന്ന താരങ്ങളാണ് ഇരുവരും. ഗോള്‍ നേടിയില്ലെങ്കിലും ഇരുവരും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. 2014നു ശേഷം ഇംഗ്ലണ്ട് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. സാന്‍ മരിനോയെ 5-0നാണ് അന്ന് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. അതിനിടെ ഇന്ന് നടന്ന മറ്റ് അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങളില്‍ ഇക്വഡോറിനെതിരേ 1-0ത്തിന് യുഎസ്എ ജയിച്ചു. സമാന സ്‌കോറിന് കൊളംബിയ ജപ്പാനെയും ദക്ഷിണ കൊറിയ ബൊളീവിയയെയും തോല്‍പ്പിച്ചു.



Next Story

RELATED STORIES

Share it