Football

ടോട്ടന്‍ഹാമിന് തിരിച്ചടി; ഹാരി കെയ്‌നിന് ശസ്ത്രക്രിയ

പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരായ മല്‍സരത്തില്‍ ഏറ്റ പരിക്കാണ് കെയ്‌നിന് വിനയായത്.

ടോട്ടന്‍ഹാമിന് തിരിച്ചടി; ഹാരി കെയ്‌നിന് ശസ്ത്രക്രിയ
X

ന്യൂയോര്‍ക്ക്: ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന് ശസ്ത്രക്രിയ. പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരായ മല്‍സരത്തില്‍ ഏറ്റ പരിക്കാണ് കെയ്‌നിന് വിനയായത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ഏപ്രില്‍ മാസത്തിന് ശേഷമായിരിക്കും താരത്തിന് കളിക്കാനാവുക. ലീഗിലെ ടോപ് ഫോര്‍ എന്ന പുതിയ കോച്ച് മൗറിഞ്ഞോയുടെ മോഹങ്ങള്‍ക്കാണ് കെയ്‌നിന്റെ പരിക്ക് തിരിച്ചടിയായത്.

നിലവില്‍ ടോട്ടന്‍ഹാം ലീഗില്‍ അഞ്ചാമതാണ്. ചാംപ്യന്‍സ് ലീഗിലെ നോക്കൗട്ട് റൗണ്ടുകള്‍ ആരംഭിക്കുന്നതും സ്പര്‍സിന് വിനയായിരിക്കുകയാണ്. പ്രധാന സ്‌ട്രൈക്കര്‍ ആയ കെയ്‌നിന്റെ അഭാവം ടീമിനെ സാരമായി ബാധിക്കും. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഉടന്‍ പുതിയ സ്‌ട്രൈക്കറെ ടോട്ടന്‍ഹാം ടീമിലെത്തിച്ചേക്കും.


Next Story

RELATED STORIES

Share it