പ്രീമിയര്‍ ലീഗ്; ടോട്ടന്‍ഹാം തലപ്പത്ത്; ലിവര്‍പൂളിന് വന്‍ ജയം
ലിവര്‍പൂള്‍ വോള്‍വ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്ത്.ഇന്ന് നടന്ന മല്‍സരത്തില്‍ ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്പര്‍സിന്റെ ജയം. സണ്‍ ഹേങ് മിന്‍, ഹാരി കാനെ എന്നിവരാണ് ടോട്ടന്‍ഹാമിന്റെ സ്‌കോറര്‍മാര്‍. നോര്‍ത്തേണ്‍ ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്‌സണലിന് ഒന്ന് പൊരുതാന്‍ പോലും കഴിഞ്ഞില്ല. ഹാരി കെയ്‌ന്റെ കരിയറിലെ 250 ഗോളിനാണ് നോര്‍ത്തേണ്‍ ലണ്ടന്‍ ഡെര്‍ബി സാക്ഷ്യം വഹിച്ചത്. ആഴ്‌സണല്‍ ലീഗില്‍ 14ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ചെമ്പട ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. വോള്‍വ്‌സ് ലീഗില്‍ 10ാം സ്ഥാനത്താണ്. വോള്‍വ്‌സ്, വിജനല്‍ഡം, മാറ്റിപ്പ്, നെല്‍സണ്‍ സിമെഡോ എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയവര്‍. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുനൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തി. പെരസ്, വാര്‍ഡി എന്നിവരാണ് ലെസ്റ്ററിന്റെ സ്‌കോറര്‍മാര്‍. ലീഗില്‍ ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. ചെല്‍സിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ന് നടന്ന മറ്റൊരു സൂപ്പര്‍ ത്രില്ലറില്‍ ക്രിസ്റ്റല്‍ പാലസ് വെസ്റ്റ് ബ്രൂമിനെ 5-1ന് തോല്‍പ്പിച്ചു. വില്‍ഫ്രഡ് സാഹ(ഡബിള്‍), ബെന്‍ടെക് (ഡബിള്‍) എന്നിവരാണ് പാലസിന്റെ സ്‌കോറര്‍മാര്‍. ഒരു ഗോള്‍ വെസ്റ്റ്ബ്രൂം താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. പാലസ് ലീഗില്‍ 11ാം സ്ഥാനത്താണ്.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT