ഹിഗ്വിയ്ന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു
കഴിഞ്ഞ ലോകകപ്പിന് ശേഷം ടീമിലിടം നേടാത്ത ഹിഗ്വിയ്ന്‍ കഴിഞ്ഞ ദിവസമാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 31 കാരനായ ഹിഗ്വിയ്ന്‍ ചെല്‍സിയില്‍ തുടരുമെന്നും അറിയിച്ചു. അര്‍ജന്റീനയ്ക്കായി 75 മല്‍സരങ്ങളില്‍ കളിച്ച ഹിഗ്വിയ്ന്‍ 31 ഗോള്‍ നേടിയിട്ടുണ്ട്.

ബ്യൂണസ് അയറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരവും ചെല്‍സി സ്‌ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വിയ്ന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. കഴിഞ്ഞ ലോകകപ്പിന് ശേഷം ടീമിലിടം നേടാത്ത ഹിഗ്വിയ്ന്‍ കഴിഞ്ഞ ദിവസമാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 31 കാരനായ ഹിഗ്വിയ്ന്‍ ചെല്‍സിയില്‍ തുടരുമെന്നും അറിയിച്ചു. അര്‍ജന്റീനയ്ക്കായി 75 മല്‍സരങ്ങളില്‍ കളിച്ച ഹിഗ്വിയ്ന്‍ 31 ഗോള്‍ നേടിയിട്ടുണ്ട്. ഹിഗ്വിയ്ന്‍ നയിച്ച അര്‍ജന്റീന ഫൈനലില്‍ എത്തിയ മൂന്നെണ്ണത്തിലും ടീം തോറ്റിരുന്നു. ഇതെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഹിഗ്വിയ്ന്‍.
2014 ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് അര്‍ജന്റീന തോറ്റിരുന്നു.കൂടാതെ 2015 ലെ കോപ്പാ അമേരിക്കാ ഫൈനലില്‍ ചിലിയോടും തോറ്റിരുന്നു. തന്റെ വിരമിക്കല്‍ തീരുമാനം ഒരുപാട് പേര്‍ക്ക് സന്തോഷം നല്‍കുമെന്ന് ഹിഗ്വിയ്ന്‍ അറിയിച്ചു. ടീമിനായി താന്‍ നേടിയ ഗോളുകളേക്കാള്‍ തോറ്റ മല്‍സരങ്ങളാണ് ഏവരും ഓര്‍ക്കുന്നത്. 2014 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരേ നേടിയ ഗോള്‍ എല്ലാവരും ഓര്‍ക്കുമെന്നും ഹിഗ്വിയ്ന്‍ പറഞ്ഞു. യുവന്റസില്‍നിന്ന് കഴിഞ്ഞ ജനുവരിയിലാണ് ഹിഗ്വിയ്ന്‍ ചെല്‍സിയിലെത്തിയത്.
RELATED STORIES
പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന് രഘുവംശി
13 Dec 2019 6:30 PM GMTപൗരത്വ ഭേദഗതി നിയമത്തെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ?
13 Dec 2019 6:25 PM GMTപൗരത്വ ബില്ലിനെതിരേ ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ പ്രതിഷേധ റാലി
13 Dec 2019 5:45 PM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ ബാലരാമപുരത്ത് വമ്പിച്ച പ്രതിഷേധറാലി
13 Dec 2019 5:26 PM GMTപൗരത്വ പട്ടിക തയ്യാറാക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്
13 Dec 2019 5:19 PM GMT