ബഫണ്‍ യുവന്റസ് വിടുന്നു; ലക്ഷ്യം അമേരിക്കന്‍ കബ്ബ്
ബഫണ്‍ ടീമിനായി 10 സീരി എ കിരീടം നേടിയിട്ടുണ്ട്.
BY FAR12 May 2021 12:11 AM GMT

X
FAR12 May 2021 12:11 AM GMT
ടൂറിന്‍: യുവന്റസിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറായ ജിയാന്‍ലൂജി ബഫണ്‍ ക്ലബ്ബ് വിടുന്നു. 43 കാരനായ ബഫണ്‍ കഴിഞ്ഞ ദിവസമാണ് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് അറിയിച്ചത്. 2001ല്‍ യുവന്റസിലെത്തിയ ബഫണ്‍ 2018ല്‍ പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു. തുടര്‍ന്ന് ബഫണ്‍ 2019ല്‍ യുവന്റസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള കാലം ബഫണ്‍ യുവന്റസിന്റെ രണ്ടാം ഗോളിആയിരുന്നു. യുവന്റസിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ബഫണ്‍ ടീമിനായി 10 സീരി എ കിരീടം നേടിയിട്ടുണ്ട്. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്കാണ് ബഫണ്‍ ചേക്കേറുന്നത്.
Next Story
RELATED STORIES
മനോ ദൗര്‍ബല്യമുള്ളയാള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ...
29 Jun 2022 12:21 PM GMTനാട്ടൊരുമ: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
28 Jun 2022 4:18 PM GMTസ്വര്‍ണ കടത്ത് പ്രതി അര്ജുന് ആയങ്കിയുമായി ബന്ധം;വടകരയില്‍ സിപിഎം...
28 Jun 2022 4:46 AM GMTഊരുകളിലെത്തും റേഷന്‍ കട: 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി കോഴിക്കോട്...
27 Jun 2022 1:12 PM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTകോഴിക്കോട് കലക്ടറേറ്റിലെ മാലിന്യ പ്രശ്നങ്ങള്‍ അടിയന്തിരമായി...
24 Jun 2022 3:53 PM GMT