Football

കലൂര്‍ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാന്‍ ജിസിഡിഎ, തീരുമാനം ഐഎസ്എല്‍ മല്‍സരങ്ങള്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്

കലൂര്‍ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാന്‍ ജിസിഡിഎ, തീരുമാനം ഐഎസ്എല്‍ മല്‍സരങ്ങള്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്
X

കൊച്ചി: ഐഎസ്എല്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ കലൂരില്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാന്‍ ജിസിഡിഎ തീരുമാനം. ഒരു മല്‍സരത്തിന് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് സ്റ്റേഡിയം വിട്ടു നല്‍കും എന്നായിരുന്നു ജിസിഡിഎ ചെയര്‍മാന്റെ പ്രഖ്യാപനം. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ വാടകയുടെ പകുതിയെങ്കിലും തരാതെ സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്നാണ് ജിസിഡിഎ എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചത്. വാടക തുക 4.2 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി. മുന്‍വര്‍ഷങ്ങളില്‍ ഒരു മല്‍സരത്തിന് 8.4 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയം വാടകയായി നല്‍കിയിരുന്നത്.

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇത്തവണ കൊച്ചിവിട്ട് കോഴിക്കോട്ടേക്കുപോകാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചപ്പോള്‍ ജിസിഡിഎ ചെയര്‍മാന്‍ വാടകയില്‍ കുറവുവരുത്തി രണ്ടു ലക്ഷം രൂപയാക്കിയിരുന്നു. ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരേ കളിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടയിലാണ് പുതിയ അറിയിപ്പുവന്നത്. ഫീസ് കൂട്ടാനുള്ള ജിസിഡിഎ നിര്‍ദ്ദേശത്തെ പറ്റി ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.

Next Story

RELATED STORIES

Share it