Football

ഫ്രാങ്കി ഡി യോംങിന് ബാഴ്‌സയില്‍ പുതിയ കരാര്‍; 2029 വരെ തുടരും

ഫ്രാങ്കി ഡി യോംങിന് ബാഴ്‌സയില്‍ പുതിയ കരാര്‍; 2029 വരെ തുടരും
X

കാറ്റലോണിയ: എഫ്സി ബാഴ്സലോണയുടെ മധ്യനിര താരം ഫ്രാങ്കി ഡി യോംങ് ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പിട്ടു. ഇതനുസരിച്ച് 2029 വരെ താരം ബാഴ്സയില്‍ തുടരും. ക്ലബ്ബിന്റെ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിലാണ് കരാര്‍ പുതുക്കിയ വിവരം പ്രഖ്യാപിച്ചത്. പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ട, വൈസ് പ്രസിഡന്റ് റാഫേല്‍ യുസ്തെ, സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ ഡെക്കോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2019ല്‍ അയാക്‌സില്‍ നിന്ന് ബാഴ്സയിലെത്തിയ ഡച്ച് മധ്യനിര താരമാണ് ഡി യോംങ്. 'ബാഴ്സക്ക് വേണ്ടി കളിക്കുന്നത് എന്നും തന്റെ സ്വപ്നമായിരുന്നു, ഈ സ്വപ്നം ഇനിയും വര്‍ഷങ്ങളോളം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്'. കറ്റാലന്‍ ക്ലബ്ബിലെ തന്റെ യാത്ര തുടരുന്നതിനെ കുറിച്ച് ഡി ജോംങ് പറഞ്ഞു.

Next Story

RELATED STORIES

Share it