എംബാപ്പെയുടെ ചിറകിലേറി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്
ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് തുറാമിന്റെ അസിസ്റ്റില്‍ നിന്ന് എംബാപ്പെ രണ്ടാം ഗോള്‍ നേടിയത്.

ദോഹ: നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സിന്റെ നേട്ടം. കിലിയന്‍ എംബാപ്പെയുടെ ക്ലാസ്സിക്ക് പ്രകടനമാണ് ഫ്രാന്‍സിന് തുണയായത്. ഇരട്ടഗോള്‍ നേടിയ താരം ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ പോളണ്ട് കനത്ത ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നു. ഫ്രാന്‍സിനൊപ്പം പോളണ്ടും തകര്‍ത്ത് കളിച്ചിരുന്നു.

എന്നാല്‍ 44ാം മിനിറ്റില്‍ എസി മിലാന് താരം ഒലിവര്‍ ജിറൗഡ് ഫ്രാന്‍സിനായി ലീഡ് നേടി. എംബാപ്പെ നല്കിയ പാസ് ജിറൗഡ് വലിയിലെത്തിക്കുകയായിരുന്നു. 74ാം മിനിറ്റിലാണ് എംബാപ്പെയുടെ ആദ്യ ഗോളും ഫ്രാന്‍സിന്റെ രണ്ടാം ഗോളും പിറന്നത്. ഡെംബലേയുടെ അസിസ്റ്റില്‍ നിന്നായിരുന്നു എംബാപ്പെയുടെ പവര്‍ഫുള്‍ ഗോള്‍. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് തുറാമിന്റെ അസിസ്റ്റില്‍ നിന്ന് എംബാപ്പെ രണ്ടാം ഗോള്‍ നേടിയത്.

പോളണ്ടിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ലെവന്‍ഡോസ്കിയുടെ വക പെനാല്‍റ്റിയിലൂടെ ആയിരുന്നു. രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടിയത്. എംബാപ്പെയെന്ന ലോകോത്തര താരത്തിന്റെ ഒറ്റയാള്‍ പ്രകടനത്തിനാണ് മല്‍സരം സാക്ഷിയായത്. എംബാപ്പെയുടെ ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണം അഞ്ചായി.
RELATED STORIES
തകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTസംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT