അന്താരാഷ്ട്ര സൗഹൃദമല്‍സരം; ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജയം
ആഴ്സണലിന്റെ ടീനേജ് താരം ബുക്കായ സാക്കയാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്.
BY FAR3 Jun 2021 6:04 AM GMT

X
FAR3 Jun 2021 6:04 AM GMT
പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മല്‍സരങ്ങളില്‍ ശക്തരായ ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ക്ക് ജയം. ഇന്ന് നടന്ന മല്‍സരങ്ങളില്‍ ഫ്രാന്‍സ് വെയ്ല്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. കിലിയന്‍ എംബാപ്പെ, ഗ്രീസ്മാന്, ഡെംബലെ എന്നിവര്‍ ഫ്രാന്‍സിനായി സ്കോര്‍ ചെയ്തു. ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ആഴ്സണലിന്റെ ടീനേജ് താരം ബുക്കായ സാക്കയാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്.
ജര്‍മ്മനിക്കും ഹോളണ്ടിനും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഡെന്മാര്ക്കാണ് ജര്‍മ്മനിയെ സമനിലയില്‍ പിടിച്ചത്. വമ്പന്മാരായ ഓറഞ്ച് പടയെ സ്കോട്ട്ലാന്റാണ് സമനിലയില്‍ കുരുക്കിയത്. രണ്ട് തവണയും സ്കോട്ട്ലാന്റാണ് ലീഡ് നേടിയത്. ഹോളണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു(2-2).മെംഫിസ് ഡെപേ ഹോളണ്ടിനായി ഇരട്ട ഗോള്‍ നേടി.
Next Story
RELATED STORIES
ആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMTകട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക; നേതൃത്വത്തിനെതിരേ...
27 Jun 2022 11:43 AM GMT