Football

ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അഞ്ചു മലയാളികള്‍

ഇന്തോനേഷ്യക്കെതിരായ സൗഹൃദ മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അഞ്ചു മലയാളികള്‍
X

ന്യൂഡല്‍ഹി: ഇന്തോനേഷ്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനുള്ള ഇന്ത്യ അണ്ടര്‍ 23 ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മലയാളി താരങ്ങളുള്‍പ്പെടെ 23 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നൗഷാദ് മൂസയാണ് ഇന്ത്യ അണ്ടര്‍ 23 ടീമിന്റെ പരിശീലകന്‍.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് സഹീഫ്, വിബിന്‍ മോഹനന്‍, മുഹമ്മദ് ഐമന്‍, ശ്രീക്കുട്ടന്‍ എം എസ്, പഞ്ചാബ് താരം മുഹമ്മദ് സുഹൈലുമാണ് ടീമിലിടം പിടിച്ച മലയാളി താരങ്ങള്‍. ബെംഗളുരുവില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പിന് ശേഷം ബുധനാഴ്ച ഇന്ത്യന്‍ സംഘം ജക്കാര്‍ത്തയിലെത്തി. ഒക്ടോബര്‍ പത്തിനും 13നും ജക്കാര്‍ത്തയിലെ ഗെലോറ ബാങ് കാര്‍ണോ മദ്യാ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.

Next Story

RELATED STORIES

Share it