Football

ട്രംപിന് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാത്തതില്‍ ഫിഫയുടെ പുതിയ നീക്കം; 2026 ലോകകപ്പ് ഫൈനല്‍ ഡ്രോ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും

ട്രംപിന് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാത്തതില്‍ ഫിഫയുടെ പുതിയ നീക്കം; 2026 ലോകകപ്പ് ഫൈനല്‍ ഡ്രോ ചടങ്ങില്‍  പുരസ്‌കാരം സമര്‍പ്പിക്കും
X

വാഷിങ്ടണ്‍: അടുത്ത മാസം വാഷിങ്ടണില്‍ നടക്കുന്ന 2026 ലോകകപ്പ് ഫൈനല്‍ ഡ്രോ ചടങ്ങില്‍ വച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഇന്നലെ മയാമിയില്‍ വേദി പങ്കിട്ടപ്പോഴായിരിന്നു അറിയിപ്പ്. ട്രംപിന് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ട്രംപിന്റെ അടുത്ത സുഹൃത്താണ് ഇന്‍ഫന്റിനോ. ഫിഫ സമാധാന പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന ഈ അവാര്‍ഡ് സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണെന്ന് ഭരണസമിതി ബുധനാഴ്ച പറഞ്ഞു.

അസ്ഥിരമായ, വിഭജനങ്ങള്‍ ധാരാളമുള്ള ഈ ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന ആളുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന അവാര്‍ഡ് എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തുമെന്നും ഫിഫ പറഞ്ഞു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ട്രംപിന് ലഭിച്ചില്ല എന്നത് ലോകം ഉറ്റു നോക്കിയ വാര്‍ത്തയായിരുന്നു. 2026 ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് 100 മില്യണ്‍ ഡോളറിന്റെ വിദ്യാഭ്യാസ പദ്ധതി ബോര്‍ഡിലേക്ക് ട്രംപിന്റെ മകള്‍ ഇവാങ്കയെ നിയമിച്ചിരുന്നതും ട്രംപ്- ഫിഫ ബന്ധത്തിന്റെ മറ്റൊരു സൂചനയാണ്.






Next Story

RELATED STORIES

Share it