ലോകകപ്പ് യോഗ്യത; ഇന്ത്യയ്ക്ക് ഇന്ന് ഖത്തര്‍ പരീക്ഷണം
ഖത്തറില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം.

ദോഹ; ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി ഇറങ്ങുന്നു. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ മല്‍സരം. ഖത്തറില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം. ഗ്രൂപ്പില്‍ 16പോയിന്റുമായി ഖത്തര്‍ ഒന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കാവട്ടെ മൂന്ന് പോയിന്റു മാത്രമാണുള്ളത്. നേരത്തെ ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഏഷ്യാകപ്പിനുള്ള യോഗ്യതയാണ്. ഗ്രൂപ്പില്‍ ഖത്തര്‍ ഇന്ത്യയ്ക്കെതിരേ മാത്രമാണ് ജയം നേടാത്തത്. സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമിനെ നയിക്കും. അമരീന്ദ്രര് സിങ്(ഗോള്‍ കീപ്പര്‍), ജിങ്കന്, നരേന്ദ്ര ഖേലോട്ട്, ആദില്‍ ഖാന്, സുഭാഷിഷ് ബോസ്, മലയാളി താരങ്ങളായ ആശിഖ് കുരുണിയന്, സഹല്‍, അനിരുദ്ധ് ഥാപ്പാ,മന്‍വീര്‍ സിങ് എന്നിവരും ഇന്ന് ആദ്യ ഇലവനില്‍ കളിച്ചേക്കും. മല്‍സരങ്ങള്‍ തത്സമയം സ്റ്റാര്‍ സ്പോര്‍ട്സ്, ഹോട്ട്സ്റ്റാര്‍, ജിയോ ടിവി എന്നിവയില്‍ സംപ്രേക്ഷണം ചെയ്യും.
RELATED STORIES
നാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്
6 July 2022 10:22 AM GMTബിജെപി പിന്തുണച്ചത് ഹിന്ദുത്വത്തിന് വേണ്ടി; ഏക്നാഥ് ഷിൻഡെ
6 July 2022 10:17 AM GMTആർഎസ്എസ് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണത്തിന് തടയിടാനുള്ള പുതിയ നാടകം
6 July 2022 10:13 AM GMTചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMT18 ദിവസത്തിനുള്ളില്‍ 8 സാങ്കേതികതകരാറുകള്‍: സ്പൈസ്ജറ്റിന്...
6 July 2022 10:08 AM GMTഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMT