Football

ഖത്തര്‍ ലോകകപ്പ് സംപ്രേക്ഷണാവകാശം വയകോം 18ന്

അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള അവകാശത്തിനായി മുന്നിലുള്ള ടീമാണ് വയകോം.

ഖത്തര്‍ ലോകകപ്പ് സംപ്രേക്ഷണാവകാശം വയകോം 18ന്
X


ദുബായ്: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ സംപ്രേക്ഷണ അവകാശം വയകോം 18ന്. സോണി നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്നിവരെ പിന്‍തള്ളിയാണ് വയകോം 18 സംപ്രേക്ഷണ അവകാശം നേടിയത്. 450കോടിക്കാണ് കരാര്‍ പിടിച്ചെടുത്തത്. നിലവില്‍ വയകോമിന് സ്‌പോര്‍ട്‌സ് ടെലിവിഷന്‍ ചാനല്‍ ഇന്ത്യയില്‍ ഇല്ല. എന്നാല്‍ ഉടന്‍ തന്നെ ഇവര്‍ ചാനല്‍ തുടരുന്നുണ്ട്. സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ സീരി എ, റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ്, അബുദാബി ട്വന്റി-10 ലീഗ് എന്നിവയുടെ അവകാശവും വയകോം നേടിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള അവകാശത്തിനായി മുന്നിലുള്ള ടീമാണ് വയകോം. റിലയന്‍സിന് ഷെയറുള്ള കമ്പനിയാണ് വയകോം 18.




Next Story

RELATED STORIES

Share it