കൊവിഡ് 19; അണ്ടര്‍ 17, 20 വനിതാ ലോകകപ്പുകള്‍ മാറ്റി

ന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട അണ്ടര്‍ 17, പനാമയില്‍ നടക്കേണ്ട അണ്ടര്‍ 20 ലോകകപ്പുകള്‍ മാറ്റിവച്ചു. ഈ വര്‍ഷം നവംബര്‍ 2 മുതല്‍ 21 വരെ നടക്കേണ്ട ചാംപ്യന്‍ഷിപ്പാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഫിഫ അറിയിച്ചു. ആദ്യമായാണ് ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയിരുന്നു. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ സ്ഥലങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊറേണ വ്യാപനം തുടരുന്നതിനാലാണ് മല്‍സരങ്ങള്‍ മാറ്റിവയ്ക്കുന്നതെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ഫിഫ അറിയിച്ചു.
പനാമയും കോസ്‌റ്റോറിക്കയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പിന്റെ തിയ്യതിയും പിന്നീട് തീരുമാനിക്കും. നിലവില്‍ ഈ വര്‍ഷം നടക്കേണ്ട എല്ലാ ടൂര്‍ണമെന്റുകളും ഉപേക്ഷിക്കേണ്ടിവന്നേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കാന്‍ ആവില്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും രോഗം പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റുമായി മുന്നോട്ടുപോവുക അസാധ്യമാണെന്നും ഫിഫാ കൗണ്‍സില്‍ വ്യക്തമാക്കി.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT