Football

ഒക്ടോബര്‍ 30-നകം ഫെഡറേഷന്റെ ഭരണഘടന അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്കെന്ന് ഫിഫ

എഐഎഫ്എഫിന് കത്തെഴുതി ഫിഫയും-എഎഫ്സിയും

ഒക്ടോബര്‍ 30-നകം ഫെഡറേഷന്റെ ഭരണഘടന അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്കെന്ന് ഫിഫ
X

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ അനിശ്ചിതത്ത്വങ്ങളില്‍ ഇടപെട്ട് ഫിഫയും എഫ്‌സിയും. ഒക്ടോബര്‍ 30-നകം പുതിയ ഭരണഘടന അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്കേര്‍പ്പെടുത്തുമെന്നാണ് ഫിഫയും എഎഫ്സിയും സംയുക്തമായി നല്‍കിയ കത്തില്‍ എഐഎഫ്എഫിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് മാര്‍ക്കസ് മെര്‍ഗുലാവോ റിപ്പോര്‍ട്ട് ചെയ്തു.

ഫിഫയുടെ വിലക്ക് ഇന്ത്യന്‍ ഫുട്ബോളിന് ലോകതലത്തില്‍ പൂര്‍ണ്ണമായ സസ്പെന്‍ഷനിലേക്ക് നയിക്കും. അതോടൊപ്പം ദേശീയ ടീം മല്‍സരങ്ങള്‍, അന്താരാഷ്ട്ര ക്ലബ്ബ് മല്‍സരങ്ങള്‍, ഹോസ്റ്റിംഗ് അവകാശങ്ങള്‍ക്കും വിലക്ക് നേരിടേണ്ടിവരും. ഒക്‌ടോബര്‍ 30നകം തീരുമാനമായില്ലെങ്കില്‍ നവംബറില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ മല്‍സരത്തിനും തിരിച്ചടി നേരിടേണ്ടിവരും.

Next Story

RELATED STORIES

Share it