Football

സൗഹൃദ മല്‍സരം; മൂന്ന് മലയാളികള്‍ ഇന്ത്യന്‍ ടീമില്‍; ഹോര്‍മിപാം പുറത്ത്

ബെലാറസിന് വിലക്കുള്ളതിനാല്‍ മറ്റൊരു ടീമിനെ ഉടന്‍ കണ്ടെത്തും.

സൗഹൃദ മല്‍സരം; മൂന്ന് മലയാളികള്‍ ഇന്ത്യന്‍ ടീമില്‍; ഹോര്‍മിപാം പുറത്ത്
X


മുംബൈ:ഈ മാസം അവസാനം ബഹ്‌റിനെതിരായി നടക്കുന്ന സൗഹൃദമല്‍സരങ്ങള്‍ക്കുള്ള 38 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളായ വിപി സുഹൈര്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. സഹലിനെ കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ ജിക്‌സണ്‍, ഗില്‍ എന്നിവരും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഹോര്‍മിപാമിന് സ്വകാഡില്‍ ഇടം നേടാനായില്ല. മാര്‍ച്ച് 23 ബഹ്‌റിനെതിരായ മല്‍സരം നടക്കും. 26ന് നേരത്തെ നിശ്ചയിച്ചിരുന്നത് ബെലാറസിനെ ആയിരുന്നു. എന്നാല്‍ ബെലാറസിന് വിലക്കുള്ളതിനാല്‍ മറ്റൊരു ടീമിനെ ഉടന്‍ കണ്ടെത്തും.







Next Story

RELATED STORIES

Share it