Football

ഫിഫാ അറബ് കപ്പ്; തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി മൊറോക്കോ

ഫിഫാ അറബ് കപ്പ്; തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി മൊറോക്കോ
X

അല്‍ റയാന്‍: ഫിഫാ അറബ് കപ്പ് സ്വന്തമാക്കി നിലവിലെ ചാംപ്യന്മാരായ മൊറോക്കോ. ഫൈനലില്‍ ജോര്‍ദാനെ 3-2 ന് തോല്‍പ്പിച്ച് മൊറോക്കോ കിരീടം ചൂടി. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ എക്‌സ്ട്രാ ടൈമിലാണ് മൊറോക്കോ വിജയം ഉറപ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ വെറ്ററന്‍ സ്‌ട്രൈക്കര്‍ അബ്ദുറസാഖ് ഹംദല്ലയുടെ ഇരട്ട ഗോളുകളാണ് മൊറോക്കോയ്ക്ക് വിജയം ഒരുക്കിയത്.

മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഔസാമ തന്നാനെ മൈതാന മധ്യത്തിന് സമീപം നിന്ന് തൊടുത്ത ലോങ്ങ് റേഞ്ച് ഗോളിലൂടെ മൊറോക്കോ ലീഡ് നേടിയിരുന്നു.മൊറോക്കോയുടെ രണ്ടാമത്തെ അറബ് കപ്പ് കിരീടമാണിത്.







Next Story

RELATED STORIES

Share it