Football

സ്പാനിഷ് ലീഗില്‍ ഇന്ന് ബാഴ്‌സയിറങ്ങും; റയലിന് ജയം; സമനിലയുമായി അത്‌ലറ്റിക്കോ

സെല്‍റ്റാ വിഗോയാണ് ബാഴ്‌സയുടെ എതിരാളികള്‍.

സ്പാനിഷ് ലീഗില്‍ ഇന്ന് ബാഴ്‌സയിറങ്ങും; റയലിന് ജയം; സമനിലയുമായി അത്‌ലറ്റിക്കോ
X





ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ രണ്ടാം റൗണ്ട് മല്‍സരത്തിനായി ബാഴ്‌സലോണ ഇന്നിറങ്ങും. സെല്‍റ്റാ വിഗോയാണ് ബാഴ്‌സയുടെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ വിയ്യാറയലിനെ നാല് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സ ശക്തി തെളിയിച്ചിരുന്നു. കോച്ച് കോമാന്റെ കീഴില്‍ മികച്ച തുടക്കമായിരുന്നു ബാഴ്‌സയ്ക്ക് ലഭിച്ചത്. സെല്‍റ്റയ്‌ക്കെതിരേയും മികച്ച പോരാട്ടം പുറത്തെടുക്കാനാണ് മെസ്സിയും സംഘവും ഇറങ്ങുക. സെല്‍റ്റയാവട്ടെ മൂന്ന് മല്‍സരങ്ങളിലായി് രണ്ട് സമനിലയും ഒരു ജയവുമായി മികച്ച ഫോമിലാണ്. രാത്രി ഒരു മണിക്കാണ് മല്‍സരം . സെല്‍റ്റയ്‌ക്കെതിരേയുള്ള സ്‌ക്വാഡും കറ്റാലന്‍സ് പ്രഖ്യാപിച്ചു. ഡി ജോങ്, ഗ്രീസ്മാന്‍, കുട്ടീഞ്ഞോ, അന്‍സു ഫാത്തി, മെസ്സി, ബുസ്‌ക്വറ്റസ്, പിക്വെ എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കും. സ്പാനിഷ് ലീഗില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ് കഷ്ടിച്ച് ജയിച്ചു കയറിയപ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. റയല്‍ വലാഡോളിഡിനെതിരേ ഒരു ഗോളിന്റെ ജയമാണ് ചാംപ്യന്‍മാര്‍ നേടിയത്. വിനീഷ്യസ് ജൂനിയറാണ് റയലിന്റെ സ്‌കോറര്‍. മറ്റൊരു മല്‍സരത്തില്‍ ഹുസ്‌ക അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി. മുന്‍ ബാഴ്‌സ താരം സുവാരസിന് ആദ്യ മല്‍സരത്തിലെ ഫോം അത്‌ലറ്റിക്കോയ്ക്കു വേണ്ടി പിന്‍തുടരാന്‍ ആയില്ല.


ഇംഗ്ലിഷ് ലീഗ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്ക് ജയം. ബേണ്‍ലിയെ മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രിങ്ടണെ മാഞ്ച്‌സറ്റര്‍ യുനൈറ്റഡും എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. നേരത്തെ ടോട്ടന്‍ഹാം ചെല്‍സിയെ പുറത്താക്കി അടുത്ത റൗണ്ടിലേക്ക് കടന്നിരുന്നു.




Next Story

RELATED STORIES

Share it