Football

വീണ്ടും പരിക്ക്; അന്‍സു ഫാത്തിക്ക് രക്ഷയില്ല; രണ്ട് മാസം പുറത്ത്; കളം വിട്ടത് കണ്ണീരോടെ

പരിക്കില്‍ നിന്ന് മോചിതനായ ഫാത്തി കഴിഞ്ഞാഴ്ചയാണ് ബാഴ്‌സയ്ക്കായി ഇറങ്ങിയത്.

വീണ്ടും പരിക്ക്; അന്‍സു ഫാത്തിക്ക് രക്ഷയില്ല; രണ്ട് മാസം പുറത്ത്; കളം വിട്ടത് കണ്ണീരോടെ
X


ക്യാംപ് നൗ: ബാഴ്‌സയുടെ ടീനേജ് താരം അന്‍സു ഫാത്തിയെ പരിക്ക് വിടാതെ പിന്‍തുടരുന്നു. ഇന്ന് സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് അന്‍സുവിനെ പരിക്ക് പിടികൂടിയത്. മുമ്പ് പരിക്കേറ്റ കാലിന്റെ തുടയ്ക്ക് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് താരം കണ്ണീരോടെയാണ് കളം വിട്ടത്.


കോച്ച് സാവി ഫാത്തിയെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പരിക്ക് സാരമുള്ളതാണെന്നും രണ്ട് മാസത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ പരിക്കിനെ തുടര്‍ന്ന് താരം മൂന്നര മാസം വിശ്രമത്തിലായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ ഫാത്തി കഴിഞ്ഞാഴ്ചയാണ് ബാഴ്‌സയ്ക്കായി ഇറങ്ങിയത്.







Next Story

RELATED STORIES

Share it