Football

യൂറോപ്പില്‍ ലോകകപ്പ് യോഗ്യതയ്ക്കായി വമ്പന്‍മാര്‍ കളത്തില്‍

ഗ്രൂപ്പ് എച്ചില്‍ ക്രൊയേഷ്യ രണ്ടാമതാണ്. റഷ്യയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

യൂറോപ്പില്‍ ലോകകപ്പ് യോഗ്യതയ്ക്കായി വമ്പന്‍മാര്‍ കളത്തില്‍
X


മാഡ്രിഡ്: ലോകകപ്പ് യൂറോപ്പ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് പ്രമുഖര്‍ കളത്തിലിറങ്ങും. പോര്‍ച്ചുഗല്‍, ജര്‍മ്മനി, സ്‌പെയിന്‍, ക്രൊയേഷ്യ എന്നിവരാണ് ഇന്നിറങ്ങുന്നത്. പോര്‍ച്ചുഗലിന്റെ എതിരാളി റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റാണ്. ഗ്രൂപ്പ് എയില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്. സെര്‍ബിയയാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ യോഗ്യത നേടിയ ജര്‍മ്മനിയുടെ എതിരാളി ലിച്ചെന്‍സ്റ്റീന്‍ ആണ്.കരുത്തരായ സ്‌പെയിന്‍ ഗ്രീസിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ രണ്ടാം സ്ഥാനത്താണ്. സ്വീഡനാണ് ഒന്നാമത്. സ്വീഡന്റെ ഇന്നത്തെ മല്‍സരം ജോര്‍ജ്ജിയക്കെതിരേയാണ്. ക്രൊയേഷ്യയുടെ പോരാട്ടം മാള്‍ട്ടയ്‌ക്കെതിരേയാണ്. ഗ്രൂപ്പ് എച്ചില്‍ ക്രൊയേഷ്യ രണ്ടാമതാണ്. റഷ്യയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.


ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളില്‍ ഖത്തര്‍ സെര്‍ബിയയെ നേരിടുമ്പോള്‍ കുവൈത്ത് ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും. ഉക്രെയ്‌ന്റെ എതിരാളി ബള്‍ഗേരിയയാണ്. മല്‍സരങ്ങള്‍ സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി6 എന്നിവയില്‍ സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it