Football

യൂറോപ്യന്‍ ഫുട്‌ബോളില്‍ പെരുകുന്ന വംശീയത

ഒരു ചെറിയ ഇടവേളയ്ക്കുശേഷം യുറോപ്യന്‍ ഫുട്‌ബോളില്‍ വംശീയത പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാലോളം പ്രമുഖ കളിക്കാര്‍ക്കെതിരേയാണ് വംശീയാധിക്ഷേപം നടന്നത്. കാണികളില്‍നിന്നാണ് ഈ താരങ്ങള്‍ ആക്ഷേപിക്കപ്പെട്ടത്. ഇറ്റാലിയന്‍ താരം മോയിസ് കീന്‍, ഇംഗ്ലണ്ട് താരങ്ങളായ ഡാനി റോസ്്, മറ്റൊരു താരമായ റഹിം സ്‌റ്റെര്‍ലിങ്, ഹുഡസണ്‍ ഒഡോയി എന്നീ താരങ്ങളാണ് അടുത്തിടെ വംശീയാധിക്ഷേപത്തിനിരയായത്.

യൂറോപ്യന്‍ ഫുട്‌ബോളില്‍ പെരുകുന്ന വംശീയത
X

ലണ്ടന്‍: ഫുട്‌ബോളില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരേയുള്ള വംശീയാധിക്ഷേപം കാലാകാലങ്ങളായി നിലനിന്നുപോരുന്നതാണ്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം യുറോപ്യന്‍ ഫുട്‌ബോളില്‍ വംശീയത പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാലോളം പ്രമുഖ കളിക്കാര്‍ക്കെതിരേയാണ് വംശീയാധിക്ഷേപം നടന്നത്. കാണികളില്‍നിന്നാണ് ഈ താരങ്ങള്‍ ആക്ഷേപിക്കപ്പെട്ടത്. ഇറ്റാലിയന്‍ താരം മോയിസ് കീന്‍, ഇംഗ്ലണ്ട് താരങ്ങളായ ഡാനി റോസ്്, മറ്റൊരു താരമായ റഹിം സ്‌റ്റെര്‍ലിങ്, ഹുഡസണ്‍ ഒഡോയി എന്നീ താരങ്ങളാണ് അടുത്തിടെ വംശീയാധിക്ഷേപത്തിനിരയായത്.

ഇറ്റാലിയന്‍ ക്ലബ്ബായ കാഗലിയാരി ക്ലബ്ബിനെതിരായ മല്‍സരത്തിലാണ് യുവന്റസ് താരമായ മോയിസ് കീന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. എതിര്‍ടീമിന്റെ ആരാധകരാണ് കീനിനെ അധിക്ഷേപിച്ചത്. ഇതിന് മറുപടിയെന്നോണം കീന്‍ മല്‍സരത്തില്‍ ഒരുഗോള്‍ നേടി വീണ്ടും കാണികള്‍ക്ക് മുന്നില്‍ വന്നുനിന്നു. എന്നാല്‍, താരം വീണ്ടും അധിക്ഷേപിക്കപ്പെട്ടുകയായിരുന്നു. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ തുടര്‍ന്നാല്‍ താന്‍ ഫുട്‌ബോളില്‍നിന്ന് രാജിവയ്ക്കുമെന്ന് കീന്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് താരമായ ഡാനി റോസ്, മൊണ്ടനെഗ്രോയ്‌ക്കെതിരായ യൂറോ കപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് ആക്ഷേപിക്കപ്പെട്ടത്. കാണികളില്‍നിന്നു തന്നെയാണ് ഡാനിയും അധിക്ഷേപം നേരിടേണ്ടിവന്നത്. തന്റെ ഇപ്പോഴത്തെ ഫോമില്‍ ഏഴുവര്‍ഷത്തോളം കളിക്കാന്‍ കഴിയും. എന്നാല്‍, ഫുട്‌ബോളിന്റെ പിന്നാമ്പുറത്തെ ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നുവെന്നും ഡാനിയും പറഞ്ഞു.

ഇംഗ്ലണ്ട് താരമായ റഹിം സ്‌റ്റെര്‍ലിങും ഇതേ മല്‍സരത്തില്‍ അധിക്ഷേപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും സ്‌റ്റെര്‍ലിങ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി കളിക്കുമ്പോള്‍ ഇത്തരത്തില്‍ പരിഹാസമേല്‍ക്കേണ്ടിവന്നു. ചെല്‍സി താരമായ ഹുഡ്‌സണ്‍ ഒഡോയി യൂറോപ്പാ ലീഗിലെ ഡൈനാമോ കിവിനെതിരായ മല്‍സരത്തിലാണ് അധിക്ഷേപിക്കപ്പെട്ടത്. മല്‍സരത്തില്‍ ചെല്‍സി വിജയിച്ചിരുന്നു. ഒഡോയിയെ അധിക്ഷേപിച്ച സംഭവം യുവേഫാ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ മാറാരോഗം പോലെ പടര്‍ന്നുപിടിച്ച വംശീയാധിക്ഷേപത്തിനെതിരേ യുവേഫാ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍, ഇതിനെതിരേ ഫുട്‌ബോള്‍ താരങ്ങള്‍ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്.

വംശീയാധിക്ഷേപക്കേസ് മല്‍സരത്തിനിടെ റിപോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഉടന്‍ മല്‍സരം നിര്‍ത്തിവയ്ക്കണമെന്ന് യുവേഫാ അറിയിച്ചിട്ടുണ്ട്. കൂടാതെ അധിക്ഷേപം നടത്തിയ ആരാധകരുടെ ക്ലബ്ബ് പുറത്താക്കുന്ന നടപടി കൈക്കൊള്ളണമെന്ന് ചില മുന്‍താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വംശീയാധിക്ഷേപത്തിന്റെ പേരില്‍ ജര്‍മന്‍ താരം മെസ്യൂത് ഓസില്‍ കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചിരുന്നു. തുര്‍ക്കി വംശജനായ ഓസില്‍ ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ അംഗമായിരുന്നു. ടീമില്‍നിന്ന് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടുവെന്ന് ഓസില്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it