യൂറോപ്പാ ലീഗ്;പൊരിതി ജയിച്ച് യുനൈറ്റഡും ആഴ്സണലും

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്സണലിനും ജയം. ഗ്രൂപ്പ് എല്ലില്‍ നടന്ന മല്‍സരത്തില്‍ സെര്‍ബിയന്‍ ക്ലബ്ബായ പാര്‍ട്ടിസന്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ആദ്യമായാണ് യുനൈറ്റഡ് ഒരു എവേ മല്‍സരം ജയിക്കുന്നത്. 43ാം മിനിറ്റില്‍ യുനൈറ്റഡ് ഫുള്‍ബാക്കായ ബ്രാണ്ടനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് യുനൈറ്റഡിന്റെ രക്ഷയ്ക്കെത്തിയത്. അന്റോണിയാ മാര്‍ഷ്യലാണ് പെനാല്‍റ്റിയെടുത്ത് ലക്ഷ്യം കണ്ടത്.
മറ്റൊരു മല്‍സരത്തില്‍ ആഴ്സണല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ വിറ്റോരിയാ ഗുമിറേസിനെ 3-2ന് തോല്‍പ്പിച്ചു. രണ്ട് തവണ പിറകില്‍ പോയ ആഴ്സണലിനെ രക്ഷിച്ചത് നിക്കോളസ് പെപ്പെയുടെ ഇരട്ടഗോളുകളാണ്. എഡ്വേര്‍ഡിലൂടെ എട്ടാം മിനിറ്റില്‍ വിറ്റോറിയ ലീഡ് നേടി. തുടര്‍ന്ന് മാര്‍ട്ടിനെല്ലി(32) ആഴ്സണലിന് സമനില ഗോള്‍ നല്കി. നാല് മിനിറ്റുകള്‍ക്ക് ശേഷം ഡുആര്റ്റെ സില്വിയിലൂടെ വിറ്റോറിയ വീണ്ടും ലീഡ് സ്വന്തമാക്കി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പെപ്പെ(80) ആഴ്സണലിന്റെ രക്ഷയ്ക്കെത്തി. മല്‍സരം സമനിലയിലാവുമെന്ന പ്രതീക്ഷിച്ച വിറ്റോരിയയെ ഞെട്ടിച്ചുകൊണ്ട് പെപ്പെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി ആഴ്സണലിന് ജയം സമ്മാനിച്ചു.
RELATED STORIES
മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന പൗരത്വബിൽ
5 Dec 2019 4:50 PM GMTസഫാ ഫെബി പ്ളസ് വൺ ആണ്; ഭാഷയിലെ പ്ളസ് വൺ
5 Dec 2019 2:59 PM GMTപ്രവാചകന്റെ അധ്യാപന മഹത്വം
5 Dec 2019 1:58 PM GMTഇറാഖ് ജനകീയപ്രക്ഷോഭത്തിനു പിന്നിലാര്?
5 Dec 2019 1:56 PM GMTബാബരി മസ്ജിദ് വിധി: പ്രക്ഷോഭം വേണമെന്നു ഭൂരിപക്ഷം
5 Dec 2019 7:11 AM GMTഅൻഷാദ് പറയുന്നു, ആടുജീവിതം|THEJAS NEWS
4 Dec 2019 6:02 PM GMT