Football

യൂറോപ്പാ ലീഗ്; ഇന്ററിനും വോള്‍വ്‌സിനും ജയം; സെവിയ്യക്കും യുനൈറ്റഡിനും സമനില

അവസാന 32ലെ ആദ്യ പാദ മല്‍സരത്തിലാണ് കരുത്തര്‍ ശക്തി തെളിയിച്ചത്. ഡച്ച് ക്ലബ്ബ് അയാകസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് ക്ലബ്ബ് ഗെറ്റഫെ തോല്‍പ്പിച്ചത്.

യൂറോപ്പാ ലീഗ്; ഇന്ററിനും വോള്‍വ്‌സിനും ജയം; സെവിയ്യക്കും യുനൈറ്റഡിനും സമനില
X

പാരിസ്: യൂറോപ്പാ ലീഗില്‍ ഇന്റര്‍മിലാന്‍, ഗെറ്റഫെ, ആഴ്‌സണല്‍, വോള്‍വ്‌സ് എന്നിവര്‍ക്ക് ജയം. അവസാന 32ലെ ആദ്യ പാദ മല്‍സരത്തിലാണ് കരുത്തര്‍ ശക്തി തെളിയിച്ചത്. ഡച്ച് ക്ലബ്ബ് അയാകസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് ക്ലബ്ബ് ഗെറ്റഫെ തോല്‍പ്പിച്ചത്.

ലുഡോഗോററ്റ്‌സിനെ ഇതേ സ്‌കോറിന് ഇന്റര്‍മിലാന്‍ തോല്‍പ്പിച്ചു. ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യയാക്കോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണല്‍ തറപ്പറ്റിച്ചത്. എസ്പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിനാണ് വോള്‍വ്‌സ് തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ആര്‍ബി സാല്‍സ്ബര്‍ഗിനെ 4-1ന് ഫ്രാങ്ക്ഫര്‍ട്ട് തോല്‍പ്പിച്ചു. സെവിയ്യയെ സിഎഫ്ആര്‍ ക്ലജ്ജ് 1-1 സമനിലയില്‍ കുരുക്കി.മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ക്ലബ്ബ് ബ്രൂഗ്‌സ് ഇതേ സ്‌കോറിന് സമനിലയില്‍ കുരുക്കി.


Next Story

RELATED STORIES

Share it