യൂറോപ്പാ ലീഗ്: ആഴ്‌സണലിന് തോല്‍വി; ചെല്‍സിക്ക് ജയം

ഫ്രഞ്ച് ക്ലബ്ബായ റെനീസാണ് ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലിനെ തറപറ്റിച്ചത്.

യൂറോപ്പാ ലീഗ്: ആഴ്‌സണലിന് തോല്‍വി; ചെല്‍സിക്ക് ജയം

ലണ്ടന്‍: യൂറോപ്പാ ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ കരുത്തരായ ആഴ്‌സണലിന് തോല്‍വി. ചെല്‍സി, നപ്പോളി, വലന്‍സിയ എന്നിവര്‍ ജയിച്ചുകയറി. ഫ്രഞ്ച് ക്ലബ്ബായ റെനീസാണ് ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലിനെ തറപറ്റിച്ചത്. മൂന്നാം മിനിറ്റില്‍ ആഴ്‌സണലാണ് ഇവോബിയിലൂടെ ലീഡ് നേടിയത്. ബോറിഗഡ്(42), മോണ്‍റീല്‍(65), സാര്‍(88) എന്നിവരാണ് റെനീസിന്റെ സ്‌കോറര്‍മാര്‍. ഡൈനാമോ കെവിനെ ചെല്‍സി 3-0ന് തോല്‍പ്പിച്ചത്.

പെഡ്രോ(17), വില്യന്‍(65), ഹഡസണ്‍ (90) എന്നിവരാണ് ചെല്‍സിക്കുവേണ്ടി ഗോള്‍ നേടിയത്. ഇറ്റാലിയന്‍ വമ്പന്‍മാരായ നപ്പോളി സാല്‍സ്ബര്‍ഗിനെ 3- 0ന് തോല്‍പ്പിച്ചു. ഇന്റര്‍മിലാന്‍ ഫ്രാങ്ക്ഫര്‍ട്ട് മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സ്പാനിഷ് ക്ലബ്ബുകളായ വിയ്യാറല്‍, വലന്‍സിയ എന്നിവര്‍ ജയിച്ചു. സെവിയ്യ സ്ലാവിയാ പ്രാഗിനോട് 2- 2 സമനില പാലിച്ചു. വിയ്യാറല്‍ ആവട്ടെ സെനിറ്റ് പീറ്റേഴ്‌സിനെ 3-1ന് തളച്ചു. എഫ് കെ ക്രാസ്‌നോഡറിനെ 2-1നാണ് വലന്‍സിയ തളച്ചത്.

RELATED STORIES

Share it
Top