യൂറോ-കോപ്പാ; ക്വാര്‍ട്ടര്‍ ലൈനപ്പ് അറിയാം
ഇതേ ദിവസം നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇറ്റലിയുമായി ഏറ്റുമുട്ടും.

വെംബ്ലി: പ്രീക്വാര്‍ട്ടര്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ആരംഭിക്കുക. ആദ്യ മല്‍സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മല്‍സരം. ഇതേ ദിവസം നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇറ്റലിയുമായി ഏറ്റുമുട്ടും. രാത്രി 12.30നാണ് മല്‍സരം. ജൂലായ് മൂന്നിന് നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെന്‍മാര്‍ക്കിനെ നേരിടും. മല്‍സരം 9.30നാണ്. ഇതേ ദിവസം നാലാം ക്വാര്‍ട്ടറില്‍ രാത്രി 12.30ന് ഉക്രെയ്ന്‍ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കും.
കോപ്പാ അമേരിക്കയിലെ ക്വാര്‍ട്ടര്‍ മല്‍സരം ജൂലായ് മൂന്നിന് ആരംഭിക്കും. ശനിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ പെറു പരാഗ്വെയെ നേരിടും. മല്‍സരം പുലര്‍ച്ചെ 2.30നാണ്. ഇതേ ദിവസം തന്നെ ബ്രസീല്‍ ചിലിയെ നേരിടും. പുലര്‍ച്ചെ 5.30നാണ് മല്‍സരം. ജൂലായ് നാലിന് ഉറുഗ്വെ കൊളംബിയയുമായി ഏറ്റുമുട്ടും. 3.30നാണ് മല്‍സരം. ഇതേ ദിവസം നടക്കുന്ന അവസാന ക്വാര്‍ട്ടറില്‍ പുലര്‍ച്ചെ 6.30ന് അര്‍ജന്റീന ഇക്വഡോറിനെ നേരിടും.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT