പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ഗോള്‍ മഴ; ചെല്‍സിക്കു സമനില
മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ ഷെഫീല്‍ഡ് യുനൈറ്റഡ് 2-2 സമനിലയില്‍ തളച്ചു
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രിങ്ടണെതിരേ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മഴ. എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി ബ്രിങ്ടണെ തോല്‍പ്പിച്ചത്. സെര്‍ജിയോ അഗ്യൂറയുടെ ഇരട്ട ഗോളും ഡി ബ്രൂണി, ബെര്‍ണാഡോ സില്‍വ എന്നിവരുടെ ഗോളുമാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയം നല്‍കിയത്. ബ്രൂണിയാണ് രണ്ടാം മിനിറ്റില്‍ സിറ്റിയുടെ ഗോള്‍ മഴയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 42, 55 മിനിറ്റുകളില്‍ അഗ്യൂറ ഡബിള്‍ നേടി. സില്‍വയുടെ ഗോള്‍ 79ാം മിനിറ്റിലായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ ഷെഫീല്‍ഡ് യുനൈറ്റഡ് 2-2 സമനിലയില്‍ തളച്ചു. ടാമി അബ്രഹാമിന്റെ ഇരട്ടഗോളില്‍ ചെല്‍സിയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ചെല്‍സിയുടെ പ്രതിരോധ നിര പാടെ തകരുകയായിരുന്നു. ഷെഫീല്‍ഡ് വന്‍ തിരിച്ചുവരവാണ് രണ്ടാം പകുതിയില്‍ നടത്തിയത്. റോബിന്‍സണ്‍(46), സൗമാ(89) എന്നിവരാണ് ഷെഫീല്‍ഡിന്റെ സ്‌കോറര്‍മാര്‍. സമനിലയോടെ ചെല്‍സി ഒമ്പതാം സ്ഥാനത്താണ്.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT