Football

സലാഹിന് ഡബിള്‍; ലിവര്‍പൂളിന് ജയം

4- 3ന്റെ ജയവുമായി ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. ലീഗില്‍ 14 ാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസ് റെഡ്‌സിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.

സലാഹിന് ഡബിള്‍; ലിവര്‍പൂളിന് ജയം
X

ലണ്ടന്‍: മുഹമ്മദ് സലാഹിന്റെ ഡബിളില്‍ ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ ലിവര്‍പൂളിന് ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. 4- 3ന്റെ ജയവുമായി ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. ലീഗില്‍ 14ാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസ് റെഡ്‌സിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ക്രിസ്റ്റല്‍ പാലസാണ് ആദ്യഗോളിന് തുടക്കമിട്ടത്. 34ാം മിനിറ്റില്‍ ടൗണ്‍സെന്റാണ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍, 46ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം സലാഹ് സമനില ഗോള്‍ അടിച്ചു. തുടര്‍ന്ന് 53ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ തന്നെ റൊബേര്‍ട്ടോ ഫിര്‍മിനോ ഒരു ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍, 65ാം മിനിറ്റില്‍ പാലസ് ടോംകിന്നിലൂടെ വീണ്ടും സമനിലപിടിക്കുകയായിരുന്നു. തുടര്‍ന്ന് 75ാം മിനിറ്റില്‍ സലാഹ് വീണ്ടും ടീമിന്റെ ലീഡുയര്‍ത്തി. കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ മാനേയിലൂടെ ലിവര്‍പൂള്‍ വിജയം കൈക്കലാക്കി.

എന്നാല്‍, അവസാന നിമിഷം ഒരു ഗോളടിച്ച ക്രിസ്റ്റല്‍ പാലസിന്റെ മേയര്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു. 60 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാമത് തുടരുന്നത്. 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് നടന്ന മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് ബ്രിങ്ടണെയും ന്യൂകാസില്‍ 3-0ന് കാര്‍ഡിഫിനെയും സൗത്താംട്ടണ്‍ എവര്‍ട്ടണേ 2-1നും തോല്‍പ്പിച്ചു. ആഴ്‌സണല്‍ ചെല്‍സി മല്‍സരം ഇപ്പോള്‍ പൂരോഗമിക്കുകയാണ്. ഹാഫ് ടൈം കഴിയുമ്പോള്‍ ആഴ്‌സണല്‍ 2-0ന് മുന്നിലാണ്.




Next Story

RELATED STORIES

Share it