Football

ഇംഗ്ലീഷ് കരബാവോ കപ്പ്: ആഴ്‌സനല്‍,ചെല്‍സി, ടോട്ടനം ജയിച്ചു

ഇംഗ്ലീഷ് കരബാവോ കപ്പ്:  ആഴ്‌സനല്‍,ചെല്‍സി, ടോട്ടനം ജയിച്ചു
X

ലണ്ടന്‍: ഇംഗ്ലീഷ് കരബാവോ കപ്പില്‍ മികച്ച ടീമുകളായ ആഴ്‌സനലിനും ചെല്‍സിക്കും ടോട്ടനത്തിനും ജയം. ഇതിഹാസ താരം ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഡെര്‍ബി കൗണ്ടിയോട് ചെല്‍സിയും(3-2) ബ്ലാക്പൂളിനോട് ആഴ്‌സനലും(2-) പൊരുതി അടുത്ത റൗണ്ടില്‍ കടന്നപ്പോള്‍ വെസ്റ്റ് ഹാമിനെതിരേ ടോട്ടനം(3-1) അനായാസ ജയം സ്വന്തമാക്കി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഫ്രാങ്ക് ലാംപാര്‍ഡിന്റെ ശിശ്യന്മാര്‍ മികച്ച പ്രകടനമാണ് മല്‍സരത്തിലുടനീളം പുറത്തെടുത്തത്. എതിര്‍ ടീമിന്റെ പരിശീലകനായി സ്റ്റാംഫോര്‍ഡ് ബ്രഡ്ജിലേക്ക് ലാംപാര്‍ഡ് മടങ്ങിയെത്തിയ മല്‍സരത്തില്‍ ചെല്‍സിയുടെ ജയം നാടകീയമായിരുന്നു. ആദ്യപകുതിയിലാണ് മല്‍സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. ഇതില്‍ ചെല്‍സിക്കായി വീണ രണ്ട് ഗോളുകള്‍ ഡെര്‍ബി താരങ്ങളുടെ കാലുകളില്‍ നിന്നാണ് പിറന്നത്.


അഞ്ചാം മിനിറ്റില്‍ ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോളില്‍ ചെല്‍സി മുന്നിലെത്തി. നാല് മിനിറ്റിനകം ജാക്ക് മാരിയറ്റ് ഡെര്‍ബിയെ ഒപ്പമെത്തിച്ചു. 21ാം മിനിറ്റില്‍ റിച്ചാര്‍ഡ് കോയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് വീണ്ടും അനുഗ്രഹമായി. ആറ് മിനിറ്റിനകം മാര്‍ട്ടിന്‍ വാഹോണിലൂടെ ഡെര്‍ബി വീണ്ടും ഒപ്പമെത്തി.

42ാം മിനിറ്റില്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗസിന്റെ ഗോളിലൂടെ ചെല്‍സി ലീഡ് പിടിച്ചു. പിന്നീട് ചെല്‍സി ലീഡ് കൈവിടാതെ മുന്നേറിയപ്പോള്‍ ജയം ചെല്‍സിക്ക സ്വന്തം. ഇതോടെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടത്തിയ അട്ടിമറി പഴയ തട്ടകത്തിലും ആവര്‍ത്തിക്കാമെന്ന ലാംപാര്‍ഡിന്റെ മോഹം അവസാനിച്ചു.

ബ്ലാക്പൂളിന്റയും ആഴ്‌സനലിന്റെയും ഓരോ താരം ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തിലാണ് ആഴ്‌സനല്‍ ജയം പിടിച്ചെടുത്തത്. മികച്ച താരങ്ങളെ പുറത്തിരുത്തി കളി മെനഞ്ഞ ആഴസനലിന് വേണ്ടി സ്റ്റീഫന്‍ ലിക്‌സ്‌റ്റൈനറും (33) എമില്‍ സ്മിത്ത് റോയും(55) ഗോള്‍ നേടി. പോഡി ഓ കോണറാണ് (66) ബ്ലാക്ക്പൂളിന്റെ ആശ്വാസഗോള്‍ നേടിയത്.



കൊറിയന്‍ താരം സണ്‍ ഹ്യുങ് മിന്നിന്റെ ഇരട്ടഗോള്‍ മികവിലാണ് ടോട്ടനം വെസ്റ്റ് ഹാമിനെതിരേ വെന്നിക്കൊടി നാട്ടിയത്. മല്‍സരത്തില്‍ ടോട്ടനമിന് വീണ ആദ്യ രണ്ട് ഗോളും കൊറിയന്‍ താരത്തിന്റെ വകയായിരുന്നു. ഫെര്‍ണാണ്ടോ ലോറന്റെ അവശേഷിച്ച ഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് പെരസിന്റെ വകയായിരുന്നു വെസ്റ്റ് ഹാമിന്റെ ആശ്വാസഗോള്‍.


Next Story

RELATED STORIES

Share it