Football

ലിവര്‍പൂളിന്റെ കിരീട നേട്ടത്തിനു പിന്നില്‍ ഈജിപ്ഷ്യന്‍ കരുത്ത്

സീസണില്‍ ഉടനീളം മിന്നും പ്രകടനം നടത്തിയിട്ടും ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കൈവിട്ടത് സലാഹിനെയും കൂട്ടരെയും ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു

ലിവര്‍പൂളിന്റെ കിരീട നേട്ടത്തിനു പിന്നില്‍ ഈജിപ്ഷ്യന്‍ കരുത്ത്
X

മാഡ്രിഡ്: 2005നു ശേഷം ആദ്യമായി ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചതാവട്ടെ ഈജിപ്ഷ്യന്‍ കരുത്ത്. മുഹമ്മദ് സലാഹ് എന്ന ഈജിപ്ഷ്യന്‍ താരത്തോടാണ് ലിവര്‍പൂളും ഇംഗ്ലീഷ് ഫുട്‌ബോളും ഒന്നടങ്കം നന്ദി പറയേണ്ടത്. സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് സലാഹ് അടങ്ങുന്ന ടീം ഇത്തവണ കിരീടം നേടിയത്. സീസണില്‍ ഉടനീളം മിന്നും പ്രകടനം നടത്തിയിട്ടും ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കൈവിട്ടത് സലാഹിനെയും കൂട്ടരെയും ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. ചാംപ്യന്‍സ് ലീഗ് എന്നത് ലിവര്‍പൂളിന് ഇത്തവണ അഭിമാനപോരാട്ടമായിരുന്നു. തനിക്ക് ചാംപ്യന്‍സ് ലീഗിനേക്കാള്‍ പ്രിയം ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതാണെന്ന് സലാഹ് പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി നേടി. പിന്നീടുള്ള ലിവര്‍പൂള്‍ പ്രയത്‌നം ഏതുവിധേനെയും യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ കിരീടമായിരുന്നു. സലാഹ് എന്ന താരത്തിന്റെ മികവിലായിരുന്ന ചാംപ്യന്‍സ് ലീഗിലെ ലിവര്‍പൂളിന്റെ തേരോട്ടം. കഴിഞ്ഞ തവണ ഫൈനലില്‍ പരിക്കേറ്റ് കളംവിടുമ്പോള്‍ സലാഹ് കരഞ്ഞുകൊണ്ടാണ് പുറത്തുപോയത്. അന്ന് റയല്‍ മാഡ്രിഡാണ് കിരീടം നേടിയത്. ഇന്ന് സലാഹിന്റെ പിന്‍ബലത്തില്‍ ചെമ്പട ചാംപ്യന്‍ പട്ടം സ്വന്തമാക്കി. ഇന്നത്തെ ഗോളോടെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ താരമെന്ന പദവിയും സലാഹിന് സ്വന്തമായി. പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററാണ് സലാഹ്.



Next Story

RELATED STORIES

Share it