കവാനിയും തിയാഗോയും പിഎസ് ജി വിടും: ലിയനോര്‍ഡോ
2013ല്‍ പിഎസ് ജിയിലെത്തിയ കവാനി 200 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012ലാണ് സില്‍വ മിലാനില്‍ നിന്ന് പിഎസ് ജിയിലെത്തുന്നത്.

പാരിസ്: പിഎസ്ജിയുടെ എക്കാലത്തെയും മികച്ച താരങ്ങളായ എഡിസണ്‍ കവാനിയും തിയാഗോ സില്‍വയും ക്ലബ്ബ് വിടും. താരങ്ങളുടെ കരാര്‍ പുതുക്കുന്നില്ലെന്ന് ക്ലബ്ബ് മാനേജര്‍ ലിയനോര്‍ഡോ അറിയിച്ചു. ബ്രസീല്‍ താരം തിയാഗോയുടെയും ഉറുഗ്വേ താരമായ കവാനിയുടെയും കരാര്‍ ഈ സീസണോടെ അവസാനിക്കും. ക്ലബ്ബ് വിടാന്‍ താല്‍പര്യമുണ്ടെന്ന് തിയാഗോ നേരത്തേ അറിയിച്ചിരുന്നു. താരത്തിനായി ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടണ്‍ രംഗത്തുണ്ട്. 2013ല്‍ പിഎസ്ജിയിലെത്തിയ കവാനി 200 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012ലാണ് സില്‍വ മിലാനില്‍ നിന്ന് പിഎസ്ജിയിലെത്തുന്നത്. ക്ലബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയായ സില്‍വ എട്ടു സീസണുകളില്‍ നിന്നായി പിഎസ്ജിക്കൊപ്പം ഏഴ് ഫ്രഞ്ച് ലീഗ് കിരീടവും നാല് ഫ്രഞ്ച് കപ്പ് കിരീടവും നേടിയിട്ടുണ്ട്. മോശം ഫോമിനെ തുടര്‍ന്ന് കവാനിയെ അടുത്തിടെ പിഎസ്ജി പല മല്‍സരങ്ങളില്‍ നിന്നും തഴഞ്ഞിരുന്നു. ഇരുതാരങ്ങളും ടീമിന്റെ വിലപ്പെട്ട താരങ്ങളാണെന്നും എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കേണ്ടത് ക്ലബ്ബിന്റെ വളര്‍ച്ച ഉദ്ദേശിച്ചാണെന്നും ലിയനോര്‍ഡോ അറിയിച്ച
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്‍സോണ്‍: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും
30 Jun 2022 6:42 PM GMTകടലില്‍ അപകടത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്‍എസ്എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്: സുനിതാ നിസാര്‍
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്‍ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT