Football

കൊറോണ: സപ്തംബര്‍ വരെ കായികമല്‍സരങ്ങള്‍ ഉപേക്ഷിച്ചു; ഡച്ച് ലീഗ് നിര്‍ത്തിവയ്ക്കും

കൊറോണ: സപ്തംബര്‍ വരെ കായികമല്‍സരങ്ങള്‍ ഉപേക്ഷിച്ചു; ഡച്ച് ലീഗ് നിര്‍ത്തിവയ്ക്കും
X

ആംസ്റ്റര്‍ഡാം: കൊറോണയെ തുടര്‍ന്ന് ഹോളണ്ടിലെ എല്ലാ കായിക മല്‍സരങ്ങളും സപ്തംബര്‍ വരെ ഉപേക്ഷിച്ചു. തുടര്‍ന്ന് മല്‍സരങ്ങള്‍ നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഡച്ച് സര്‍ക്കാര്‍ അറിയിച്ചു. കൊറോണ വ്യാപനത്തെ പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഡച്ച് ലീഗിനെയാണ് കാര്യമായി ബാധിക്കുക. താല്‍ക്കാലികമായി നിര്‍ത്തിവച്ച ഡച്ച് ലീഗ് ഉടന്‍ തുടങ്ങേണ്ടതുണ്ട്. എന്നാല്‍ സപ്തംബര്‍ ആവുമ്പോഴേക്കും പുതിയ സീസണ്‍ തുടങ്ങും. ലീഗ് ഉപേക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലെ മറ്റൊരു വഴി. എന്നാല്‍ ഇതിന് ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ സമ്മതം നല്‍കിയിട്ടില്ല. ലീഗില്‍ അയാകസും അസ് അല്‍ക്കമാറിനും തുല്യ പോയിന്റാണ്. ഗോള്‍ ശരാശരിയില്‍ അയാകസാണ് മുന്നില്‍. സീസണ്‍ ഉപേക്ഷിക്കേണ്ട തീരുമാനം യുവേഫയുമായി ആലോചിച്ച് പരിഗണിക്കുമെന്ന് ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കൊറോണയെ തുടര്‍ന്ന് യൂറോപിലെ സ്ഥിതിഗതികളില്‍ മാറ്റമില്ലാതെ വന്നാല്‍ നിരവധി ലീഗുകള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് യുവേഫ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it