Football

ഡച്ച് സെന്‍ട്രല്‍ ബാക് ജിയാനി സുയിവെര്‍ലൂണ്‍ കേരള ബ്ലാസ്റ്റേഴ്സില്‍

സൂയിവെര്‍ലൂണ്‍ തന്റെ ഫുട്ബോള്‍ കരിയേര്‍ ആരംഭിക്കുന്നത് ഫെയെനൂര്‍ഡ് ക്ലബ്ബിന്റെ യുവ ടീമിലൂടെയാണ്.2004 ല്‍ ഫെയെനൂര്‍ഡ് സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. പ്രീമിയര്‍ ലീഗിലും ലാലീഗയിലും മല്ലോര്‍ക്കയ്ക് വേണ്ടി കളിച്ചു. പിന്നീട് ഡച്ച് ഫുട്‌ബോളിലേക്കു തിരികെയെത്തിയ അദ്ദേഹം കള്‍ച്ചറല്‍ ലിയോനിസ്സയ്ക് വേണ്ടി രണ്ടു സീസണുകളില്‍ കുപ്പായമണിഞ്ഞു.നെതിര്‍ലാന്‍ഡ് അണ്ടര്‍ 19 യൂറോപ്യന്‍ ചാംപ്യന്മാരായപ്പോള്‍ ടീമംഗമായിരുന്നു സൂയിവേര്‍ലുണ്‍.2018ല്‍ ഡല്‍ഹി ഡൈനോമോസിന്റെ താരമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തി

ഡച്ച് സെന്‍ട്രല്‍ ബാക് ജിയാനി സുയിവെര്‍ലൂണ്‍  കേരള ബ്ലാസ്റ്റേഴ്സില്‍
X

കൊച്ചി:ഡച്ച് ഡിഫന്‍ഡര്‍ ജിയാനി സൂയിവേര്‍ലൂണുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറില്‍ ഒപ്പിട്ടു. നെതര്‍ലാന്റിലെ റൊട്ടര്‍ഡാം സ്വദേശിയായ സൂയിവെര്‍ലൂണ്‍ തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത് ഫെയെനൂര്‍ഡ് ക്ലബ്ബിന്റെ യുവ ടീമിലൂടെയാണ്.2004 ല്‍ ഫെയെനൂര്‍ഡ് സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. പ്രീമിയര്‍ ലീഗിലും ലാലിഗയിലും മല്ലോര്‍ക്കയ്ക് വേണ്ടി കളിച്ചു. പിന്നീട് ഡച്ച് ഫുട്‌ബോളിലേക്കു തിരികെയെത്തിയ അദ്ദേഹം കള്‍ച്ചറല്‍ ലിയോനിസ്സയക്കു വേണ്ടി രണ്ടു സീസണുകളില്‍ കുപ്പായമണിഞ്ഞു.നെതര്‍ലാന്‍ഡ് അണ്ടര്‍ 19 യൂറോപ്യന്‍ ചാംപ്യന്മാരായപ്പോള്‍ ടീമംഗമായിരുന്നു സൂയിവേര്‍ലുണ്‍.2018ല്‍ ഡല്‍ഹി ഡൈനോമോസിന്റെ താരമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തി

.രാജ്യത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഈ സീസണില്‍ ക്ലബ്ബിനോടൊപ്പം ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുമെന്നും സുയി വേര്‍ലൂണ്‍ പറഞ്ഞു.ഹോളണ്ട് ,ഇംഗ്ലണ്ട്,സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ കളിച്ചു പരിചയസമ്പന്നനായ സുയിവെര്‍ലുണ്‍് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്ക് മുതല്‍ കൂട്ടാണെന്നു കോച്ച് എല്‍ക്കോ ഷറ്റോറി പറഞ്ഞു. സുയിവെര്‍ലൂണെ സെന്‍ട്രല്‍ ബാക്, ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍, റൈറ്റ് ബാക് തുടങ്ങിയ പൊസിഷനുകളില്‍ ഉപയോഗിക്കാനാകും.പ്രതിരോധ നിരയില്‍ പാറ പോലെ ഉറച്ചു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്നും ഷറ്റോരി പറഞ്ഞു.

Next Story

RELATED STORIES

Share it