Football

ഡ്യൂറന്റ് കപ്പ്; വീണ്ടും മുഹമ്മദ് നെമില്‍; എഫ് സി ഗോവയക്ക് അഞ്ച് ഗോള്‍ ജയം

47, 81 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍.

ഡ്യൂറന്റ് കപ്പ്; വീണ്ടും മുഹമ്മദ് നെമില്‍; എഫ് സി ഗോവയക്ക് അഞ്ച് ഗോള്‍ ജയം
X


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ അഞ്ച് ഗോള്‍ ജയവുമായി എഫ് സി ഗോവ. ജംഷഡ്പൂര്‍ എഫ് സിക്കെതിരേയാണ് ഗോവയുടെ തകര്‍പ്പന്‍ ജയം. മരണ ഗ്രൂപ്പ് ആയ ബിയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഗോവ അടുത്ത റൗണ്ടിലേക്ക് കടന്നത്. കഴിഞ്ഞ മല്‍സരത്തിലും ഗോള്‍ നേടി വിജയശില്‍പ്പിയായ മലയാളി താരം മുഹമ്മദ് നെമില്‍ ഇന്ന് ഇരട്ട ഗോള്‍ നേടി. 47, 81 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍. ദേവന്ദ്രയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ പ്രിന്‍സെറ്റണ്‍ ഒരു ഗോള്‍ നേടി. ആദ്യ മല്‍സരത്തില്‍ സുദേവാ എഫ് സിയോട് ജയിച്ച ജംഷഡ്പൂര്‍ രണ്ടാം മല്‍സരത്തില്‍ ആര്‍മി ഗ്രീനിനോടും തോറ്റിരുന്നു.രണ്ട് തോല്‍വിയോടെ അവര്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തായി.




Next Story

RELATED STORIES

Share it