ഇഞ്ചുറി ടൈം ഗോളില്‍ പിഎസ്ജി ചാംപ്യന്‍സ് ലീഗ് സെമിയിലേക്ക്
ഇറ്റാലിയന്‍ അറ്റാക്കിങിന് പേരുകേട്ട അറ്റ്‌ലാന്റയെ 2-1നാണ് പിഎസ്ജി തോല്‍പ്പിച്ചത്.

പാരിസ്: ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ അറ്റാക്കിങിന് പേരുകേട്ട അറ്റ്‌ലാന്റയെ 2-1നാണ് പിഎസ്ജി തോല്‍പ്പിച്ചത്. 26ാം മിനിറ്റിലെ പാസലിക്കിന്റെ ഗോളിലൂടെ വിജയമുറപ്പിച്ച അറ്റ്‌ലാന്റയുടെ നെഞ്ച് പിളര്‍ന്ന് കൊണ്ടാണ് പിഎസ്ജി അവസാന മിനിറ്റുകളില്‍ രണ്ട് ഗോളടിച്ചത്. ഫൈനലിനെ വെല്ലുന്ന തിരിച്ചുവരവാണ് പിഎസ്ജി നടത്തിയത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. 91ാം മിനിറ്റിലാണ് മാര്‍ക്കിനെസിലൂടെ പിഎസ്ജി സമനില ഗോള്‍ നേടിയത്. നെയ്മറിന്റെ പാസ്സില്‍ നിന്നാണ് മാര്‍ക്കിനെസ് ഗോള്‍ നേടിയത്. വീണ്ടും അറ്റ്‌ലാന്റന്‍ പ്രതിരോധത്തെ മറികടന്ന് 93ാം മിനിറ്റില്‍ ചോപോ മോട്ടിങിലൂടെ പിഎസ്ജി രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. ഇക്കാര്‍ഡിയെ പിന്‍വലിച്ചാണ് മോട്ടിങിനെ ഇറക്കിയത്. മോട്ടിങ് പിഎസ്ജി പ്രതീക്ഷ കാത്തു. ഇന്ന് നടക്കുന്ന ലെപ്‌സിഗ്അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറിലെ വിജയികളെയാണ് പിഎസ്ജി സെമിയില്‍ നേരിടുക.
RELATED STORIES
കര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMT