Football

റൊണാള്‍ഡോ മോണ്‍സ്റ്റര്‍; ഏറ്റവും കൂടുതല്‍ ക്ഷതം ഏല്‍പ്പിച്ച താരം: സിമിയോണി

റൊണാള്‍ഡോ തന്നെയാണ് ഇന്നത്തെ ഞങ്ങളുടെ ടീമിന്റെ ശത്രുവെന്നും അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡോ മോണ്‍സ്റ്റര്‍; ഏറ്റവും കൂടുതല്‍ ക്ഷതം ഏല്‍പ്പിച്ച താരം: സിമിയോണി
X


മാഡ്രിഡ്: റൊണാള്‍ഡോ വികൃത ജീവിയാണെന്ന്(മോണ്‍സ്റ്റര്‍) അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിഗോ സിമിയോണി. ഇന്ന് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഏറ്റുമുട്ടുന്നതിന് മുന്നോടിയായാണ് സിമിയോണിയുടെ പ്രസ്താവന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും മികച്ച ഫുട്‌ബോളറാണ്. അദ്ദേഹം വളരെ വ്യത്യസ്തനുമാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് എന്ന ക്ലബ്ബിനെ അദ്ദേഹം നിരവധി തവണ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും സിമിയോണി പറഞ്ഞു. ചാംപ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ റൊണാള്‍ഡോ തന്നെയാണ് ഇന്നത്തെ ഞങ്ങളുടെ ടീമിന്റെ ശത്രുവെന്നും അദ്ദേഹം പറഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ട് ഹാട്രിക്കും നിരവധി ഗോള്‍ നേട്ടവും ആഘോഷിച്ച താരമാണ് റൊണാള്‍ഡോ. താരത്തിന്റെ ഇഷ്ട എതിര്‍ ടീമും അത്‌ലറ്റിക്കോയാണ്.




Next Story

RELATED STORIES

Share it