Football

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എസ്തഗാലിനെതിരേ കളിക്കാത്തത് 99 ചാട്ടവാര്‍ അടികള്‍ ഭയന്നോ?

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എസ്തഗാലിനെതിരേ കളിക്കാത്തത് 99 ചാട്ടവാര്‍ അടികള്‍ ഭയന്നോ?
X

റിയാദ്: മാര്‍ച്ച് മൂന്നിന് നടന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറാന്‍ ക്ലബ്ബ് എസതഗാലിനെതിരേ കളിച്ചിരുന്നില്ല. താരം ഇറങ്ങാത്തതിന് പിന്നിലുള്ള കാരണം സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം താരത്തിന് ഇറാനില്‍ മുമ്പ് നടന്ന വിവാദത്തെ തുടര്‍ന്ന് ശിക്ഷ ലഭിക്കുമെന്നുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2023ല്‍ ക്രിസ്റ്റിയാനോ ഇറാന്‍ സന്ദര്‍ശിച്ച വേളയില്‍ പ്രശ്‌സത ഇറാനിയന്‍ കലാകാരിയായ ഫത്തേമേ ഹമ്മാമി നസ്രാബാദിയെ സന്ദര്‍ശിച്ചിരുന്നു. വികലാംഗയായ ലോക പ്രശസ്ത കലാകാരിയാണ് ഫത്തേമേ. ഇവര്‍ റൊണാള്‍ഡോയുടെ ചിത്രം വരിച്ചിരുന്നു. ഫത്തേമേയുടെ ചിത്രങ്ങള്‍ കണ്ട റൊണാള്‍ഡോ അവരെ ആലിംഗനം ചെയ്യുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്തിരുന്നു.


ഇത് ഏറെ വിവാദമായിരുന്നു. ഇറാനിയന്‍ നിയമങ്ങള്‍ അനുസരിച്ച് അന്യസ്ത്രീകളെ അന്യ പുരുഷന്‍മാര്‍ സ്പര്‍ശിക്കരുത്. ഇത് വ്യഭിചാരമായാണ് കണക്കാക്കു. 2023ല്‍ ഈ സംഭവം ഇറാനില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അന്യസ്ത്രീകളെ സ്പര്‍ശിച്ചാല്‍ 99 ചാട്ടവാര്‍ അടിയാണ് ഇറാനിലെ ശിക്ഷ. അന്ന് താരത്തിനെതിരേ ഇറാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. 2023ന് ശേഷം റൊണാള്‍ഡോ പിന്നീട് ഇറാനിലേക്ക് പോയിരുന്നില്ല. പഴയ കേസില്‍ താരത്തിന് ശിക്ഷ ലഭിക്കാന്‍ സാധ്യത ഉള്ളതിനാലാണ് റൊണാള്‍ഡോ ഇറാനിലേക്ക് പോവാതിരുന്നത് എന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇറാന്‍ എംബസി നിഷേധിച്ചിട്ടുണ്ട്.

ലോകോത്തര കായിക താരത്തിന്റെ ഇടപെടലുകളെ രാജ്യം പ്രശംസിക്കുകയാണ് ചെയ്‌തെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണ ഫിറ്റും മികച്ച ഫോമിലുമുള്ള റൊണാള്‍ഡോയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം ഇറാനിലെ ശിക്ഷ തന്നെയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. സൗദി പ്രോ ലീഗില്‍ ഇന്ന് നടക്കുന്ന അല്‍ ഷബാബിനെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ കളിക്കും. എസ്താഗാലിനെതിരായ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ മാര്‍ച്ച് 10ന് നടക്കും. ആദ്യ പാദത്തില്‍ ഗോള്‍ രഹിതസമനിലയിലാണ് മല്‍സരം അവസാനിച്ചത്.




Next Story

RELATED STORIES

Share it