Football

ഇറ്റാലിയന്‍ സീരി എ; വന്‍ തിരിച്ചുവരവില്‍ ഇന്റര്‍ വീണ്ടും ഒന്നില്‍

എസി മിലാന്‍ ഹെല്ലാസ് വെറോണയെ നേരിടും.

ഇറ്റാലിയന്‍ സീരി എ; വന്‍ തിരിച്ചുവരവില്‍ ഇന്റര്‍ വീണ്ടും ഒന്നില്‍
X

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്തി ഇന്റര്‍മിലാന്‍ വീണ്ടും ഒന്നില്‍ . എംമ്പോളിയെ 4-2ന് വീഴ്ത്തിയാണ് ഇന്റര്‍ വീണ്ടും ലീഗില്‍ ഒരു പോയിന്റിന്റെ ലീഡില്‍ ഒന്നാം സ്ഥാനത്തെത്തിയത്.അര്‍ജന്റീനന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ സാഞ്ചസും സ്‌കോര്‍ ചെയ്തു. എംമ്പോളി താരത്തിന്റെ സെല്‍ഫ് ഗോളും ഇന്ററിന് തുണയായി.നാളെ നടക്കുന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എസി മിലാന്‍ ഹെല്ലാസ് വെറോണയെ നേരിടും.

മറ്റൊരു മല്‍സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ജിനോവ യുവന്റസിനെ 2-1ന് പരാജയപ്പെടുത്തി.





Next Story

RELATED STORIES

Share it