Football

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം: ഡേവിഡ് ബെക്കാമിന് ആറുമാസം ഡ്രൈവിങിനു വിലക്ക്

ആറുമാസത്തെ ഡ്രൈവിങ് വിലക്കിനു പുറമെ പിഴയായി 750 പൗണ്ടും കോടതി ചെലവിലേക്കായി 100 പൗണ്ടും അധിക ചെലവായി 75 പൗണ്ടും ഒരാഴ്ചയ്ക്കകം നല്‍കണമെന്നും ബ്രോംലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം: ഡേവിഡ് ബെക്കാമിന് ആറുമാസം ഡ്രൈവിങിനു വിലക്ക്
X

ലണ്ടന്‍: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് ആറുമാസം വാഹനമോടിക്കുന്നതിനു വിലക്ക്. കഴിഞ്ഞ നവംബര്‍ 21ന് ലണ്ടനിലെ ബെന്റ്‌ലിയില്‍ ബെക്കാം ഫോണില്‍ നോക്കി വാഹനമോടിച്ചതു കാരണം വാഹനം മെല്ലെ പോവുന്നത് ഒരാള്‍ ഫോട്ടോയെടുത്തതോടെയാണ് നിയമനടപടികളിലേക്കെത്തിയത്. ആറുമാസത്തെ ഡ്രൈവിങ് വിലക്കിനു പുറമെ പിഴയായി 750 പൗണ്ടും കോടതി ചെലവിലേക്കായി 100 പൗണ്ടും അധിക ചെലവായി 75 പൗണ്ടും ഒരാഴ്ചയ്ക്കകം നല്‍കണമെന്നും ബ്രോംലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 44കാരനായ ബെക്കാമിനെതിരേ ഇതുവരെ ആറു ട്രാഫിക് കുറ്റകൃത്യങ്ങളാണുള്ളത്. കോടതിയില്‍ ബെക്കാം മാപ്പുപറഞ്ഞെങ്കിലും നിയമത്തില്‍ ആര്‍ക്കും ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ജില്ലാ ജഡ്ജി കാതറിന്‍ മൂറെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഡ്രൈവിങിനിടെ നേരെ നോക്കുന്നതിനു പകരം ലാപ്‌ടോപിലാണ് ശ്രദ്ധിച്ചതെന്ന് പ്രോസിക്യൂട്ടര്‍ മാത്യൂ സ്പ്രാട്ട് വാദിച്ചു. പ്രശസ്ത ഫുട്‌ബോള്‍ താരമായ ബെക്കാമിനെതിരായ ശിക്ഷ ഡ്രൈവിങിനെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പും സുരക്ഷയ്ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്ന സന്ദേശവും പകരുന്നതാണ്.


Next Story

RELATED STORIES

Share it