Football

ആല്‍വസ്‌ കിരീടനേട്ടത്തിലെ രാജാവ്; ഗോള്‍ഡണ്‍ ബൂട്ടും ഗ്ലൗവും കാനറികള്‍ക്ക്

ആല്‍വസ്‌ കിരീടനേട്ടത്തിലെ രാജാവ്; ഗോള്‍ഡണ്‍ ബൂട്ടും ഗ്ലൗവും കാനറികള്‍ക്ക്
X

സാവോപോളോ: പെറുവിനെ 3-1ന് തകര്‍ത്ത് കോപ്പാ അമേരിക്കന്‍ കിരീടം നേടിയ ബ്രസീലിന്റെ ചിറകില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. കിരീടം നേടിയതോടെ 40 കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ക്യാപ്റ്റന്‍ ഡാനി ആല്‍വസ് സ്വന്തമാക്കി.

ക്ലബ്ബ് കിരീടങ്ങള്‍ വാരിക്കൂട്ടിയ ആല്‍വസിന്റെ ബ്രസീലിന് ഒപ്പമുള്ള നാലാം കിരീടമാണിത്. ഇനിയേസ്റ്റ(37), ഗിഗ്‌സ്, മെസ്സി(34) എന്നിവരാണ് ആല്‍വസിന് പിന്നിലുള്ളത്. ബാഴ്‌സ താരമായ ആല്‍വസിന്റെ കിരീടനേട്ടങ്ങളില്‍ ഭൂരിഭാഗവും ബാഴ്‌സയ്‌ക്കൊപ്പമാണ്. കോപ്പയിലെ മികച്ച താരമെന്ന പുരസ്‌കാരവും ആല്‍വസ് നേടി. ഗോള്‍ഡണ്‍ ബൂട്ട് ബ്രസീലിന്റെ എവര്‍ട്ടണും ഗോള്‍ഡണ്‍ ഗ്ലൗ അലിസണും ബെക്കറും നേടി.

Next Story

RELATED STORIES

Share it