Football

റൊണോള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി; വാര്‍ത്ത വ്യാജം

ഗോള്‍ എന്ന വെബ്‌സൈറ്റാണ് ഹോട്ടല്‍ മാനേജറെ ഉദ്ധരിച്ച് വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരിച്ചത്. വാര്‍ത്ത വ്യാജമാണെന്നും ഞങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒരറിവും ലഭിച്ചിട്ടില്ലെന്നും ഹോട്ടല്‍ വക്താവ് വ്യക്തമാക്കി.

റൊണോള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി; വാര്‍ത്ത വ്യാജം
X

ലിസ്ബണ്‍: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിലെ ആഡംബര ഹോട്ടലുകളെല്ലാം കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രികളാക്കിയെന്ന വാര്‍ത്ത വ്യാജം. ഗോള്‍ എന്ന വെബ്‌സൈറ്റാണ് ഹോട്ടല്‍ മാനേജറെ ഉദ്ധരിച്ച് വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരിച്ചത്. വാര്‍ത്ത വ്യാജമാണെന്നും ഞങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒരറിവും ലഭിച്ചിട്ടില്ലെന്നും ഹോട്ടല്‍ വക്താവ് വ്യക്തമാക്കി.

സ്പാനിഷ് പ്രസിദ്ധീകരണമായ മാര്‍ക്കയാണ് കൊറോണാ വ്യാപനത്തെ തുടര്‍ന്ന് റൊണാള്‍ഡോ തന്റെ ഹോട്ടലുകളെല്ലാം ആശുപത്രികളാക്കുന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ലോകത്തെ നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. ഹോട്ടലുകള്‍ ആശുപത്രികളാക്കുകയും രോഗികള്‍ക്ക് ചികില്‍സ സൗജന്യമായി നല്‍കുകയും ഇവിടുത്തെ ജീവനക്കാര്‍ക്ക് ശമ്പളം റൊണാള്‍ഡോ നല്‍കുമെന്നുമായിരുന്നു വാര്‍ത്ത. റൊണാള്‍ഡോ നിലവില്‍ തന്റെ വീട്ടില്‍ നിരീക്ഷണത്തിലാണ്. യുവന്റസ് സഹതാരം റുഗാനിക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്നാണ് താരം നിരീക്ഷണത്തിലായത്.

Next Story

RELATED STORIES

Share it