Football

പ്രീസീസണ്‍ ടൂറിനുമില്ല; അവധി നീട്ടി റൊണാള്‍ഡോ

അതിനിടെ റൊണാള്‍ഡോയെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം യുനൈറ്റഡ് വീണ്ടും വ്യക്തമാക്കി.

പ്രീസീസണ്‍ ടൂറിനുമില്ല; അവധി നീട്ടി റൊണാള്‍ഡോ
X


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീസീസണ്‍ ടൂറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. നേരത്തെ മൂന്ന് ദിവസം പരിശീലന ക്യാംപില്‍ എത്താത്ത റൊണാള്‍ഡോ കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് അവധിയെടുത്തത്. കുടുംബപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം വീണ്ടും അവധി നീട്ടുകയായിരുന്നു. തായ്‌ലന്റ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിലാണ് പുതിയ കോച്ച് ടെന്‍ ഹാഗിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ കളിക്കുന്നത്. അതിനിടെ റൊണാള്‍ഡോയെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം യുനൈറ്റഡ് വീണ്ടും വ്യക്തമാക്കി.




Next Story

RELATED STORIES

Share it