Football

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ല; എഫ് സി ഗോവയ്‌ക്കെതിരായ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ല; എഫ് സി ഗോവയ്‌ക്കെതിരായ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല
X

പനാജി: ഈ മാസം 22ന് ഗോവയില്‍ നടക്കുന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്റില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പങ്കെടുക്കില്ല. എഫ്‌സി ഗോവയ്‌ക്കെതിരായ അല്‍ നസറിന്റെ പോരാട്ടത്തില്‍ നിന്നാണ് താരം വിട്ടുനില്‍ക്കുന്നത്. അല്‍ നസര്‍ സ്‌ക്വാഡില്‍ കോച്ച് ജോര്‍ജ്ജ് ജീസസ് റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയില്ല. അടുത്താഴ്ച കിങ് കപ്പില്‍ അല്‍ ഇത്തിഹാദിനെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ കളിക്കും.ഗോവയിലെ സ്‌റ്റേഡിയത്തില്‍ പരിക്കിനുള്ള സാധ്യത കൂടുതല്‍ ആയതും മറ്റൊരു കാരണമാണ്. ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി താരത്തിനെ കൂടുതല്‍ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തുകയില്ല. 2026 ലോകകപ്പിന് തയ്യാറാവുന്ന ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്ത മല്‍സരങ്ങള്‍ക്ക് മാത്രമാണ് ഇറങ്ങുക.




Next Story

RELATED STORIES

Share it