Football

റൊണാള്‍ഡോയ്ക്ക് 700 ഗോള്‍; ഉക്രെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തോല്‍വി

72ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റൊണോയുടെ ഗോള്‍. ഇതിന് മുമ്പ് അഞ്ച് താരങ്ങളാണ് 700 ഗോള്‍ നേടിയവരുടെ എലൈറ്റ് ക്ലബ്ബില്‍ കയറിയത്.

റൊണാള്‍ഡോയ്ക്ക് 700 ഗോള്‍; ഉക്രെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തോല്‍വി
X

ലിസ്ബണ്‍: യൂറോ യോഗ്യതാ റൗണ്ടില്‍ ഉക്രെയ്‌നെതിരേ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറില്‍ 700 ഗോള്‍ എന്ന റെക്കോഡിന് അര്‍ഹനായി. 72ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റൊണോയുടെ ഗോള്‍. ഇതിന് മുമ്പ് അഞ്ച് താരങ്ങളാണ് 700 ഗോള്‍ നേടിയവരുടെ എലൈറ്റ് ക്ലബ്ബില്‍ കയറിയത്. ജൊഫ് ബിസ്‌ക്കാന്‍(805), റൊമാരിയോ(772), പെലെ(767), ഫെര്‍നെക്ക് പുസ്‌കാസ്(746), ജെറാഡ് മുള്ളര്‍(735) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റ് താരങ്ങള്‍. 973 മല്‍സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 700 ഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി 95 ഗോള്‍ നേടിയ റോണോയുടെ ബാക്കി ഗോളുകള്‍ എല്ലാം ക്ലബ്ബുകള്‍ക്ക് വേണ്ടിയായിരുന്നു.

റെക്കോഡ് നേടിയെങ്കിലും ഉക്രെയ്‌നെതിരേ പോര്‍ച്ചുഗല്‍ 2-1ന്റെ തോല്‍വി നേരിട്ടു. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഉക്രെയ്ന്‍ രണ്ട് ഗോളിന്റെ ലീഡ് നേടി. യാരെമുച്ചുക്ക്(6), യാര്‍മൊലെങ്കോ(27) എന്നിവരിലൂടെയാണ് ഉക്രെയ്‌ന്റെ ഗോളുകള്‍ പിറന്നത്. ജയത്തോടെ ഗ്രൂപ്പില്‍ ഉക്രെയ്ന്‍ ഒന്നാമതെത്തി. പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സ് തുര്‍ക്കിയോട് സമനില വഴങ്ങി. 1-1നാണ് തുര്‍ക്കി ഫ്രാന്‍സിനെ തളച്ചത്. ജിറൗഡ്(76) ഫ്രാന്‍സിന് ലീഡ് നല്‍കിയെങ്കിലും അയ്ഹാനിലൂടെ (81) തുര്‍ക്കി സമനില പിടിക്കുകയായിരുന്നു. എച്ച് ഗ്രൂപ്പില്‍ തുര്‍ക്കി ഒന്നാമതും ഫ്രാന്‍സ് രണ്ടാമതുമാണ്.

Next Story

RELATED STORIES

Share it