1097 മല്‍സരങ്ങള്‍-801 ഗോള്‍; വിവാ റൊണാള്‍ഡോ
1097 മല്‍സരങ്ങളില്‍ നിന്നാണ് താരം 801 ഗോള്‍ നേടി ഒന്നാമത് നില്‍ക്കുന്നത്.

ഓള്‍ഡ്ട്രാഫോഡ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനാവാത്തതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ക്രിസറ്റിയാനോ റൊണാള്‍ഡോ. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരായ മല്‍സരത്തില്‍ ഇരട്ടഗോളുമായാണ് റൊണാള്‍ഡോ തിരിച്ചുവരവ് നടത്തിയത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ താരത്തിന്റെ കരിയര്‍ ഗോളുകളുടെ എണ്ണം 801 ആയി. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടം എന്ന റെക്കോഡും പോര്‍ച്ചുഗല്‍ താരത്തിന്റെ പേരിലാണ്. 1097 മല്‍സരങ്ങളില്‍ നിന്നാണ് താരം 801 ഗോള്‍ നേടി ഒന്നാമത് നില്‍ക്കുന്നത്.
ഗോള്‍ നേട്ടത്തോടൊപ്പം ടീമിന് മികച്ച ജയവും റോണോ നല്‍കി. 3-2നാണ് യുനൈറ്റഡിന്റെ ജയം. 52, 70 മിനിറ്റുകളില്‍ നിന്നാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ ഇരട്ട ഗോളുകള്‍ വീണത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു. യുനൈറ്റഡിന്റെ ആദ്യ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു. ജയത്തോടെ യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
RELATED STORIES
മാഗ്വയര്-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്പ്പ്
27 Jun 2022 12:03 PM GMTചെല്സി ഉടമ റൊണാള്ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്സിയും മാഞ്ചസ്റ്റര് യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT