Feature

വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ യുനൈറ്റഡ്; റൊണാള്‍ഡോയെ റാഞ്ചാന്‍ വമ്പന്‍മാര്‍

നിലവിലെ താരത്തിന്റെ ട്രാന്‍സ്ഫര്‍ ഓഫറുകള്‍ നോക്കാം.

വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ യുനൈറ്റഡ്; റൊണാള്‍ഡോയെ റാഞ്ചാന്‍ വമ്പന്‍മാര്‍
X

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരുമോ എന്നതാണ് ഫുട്‌ബോള്‍ ലോകത്തെ നിലവിലെ ഏറ്റവും വലിയ ചര്‍ച്ച. ചാംപ്യന്‍സ് ലീഗ് യോഗ്യത ഇല്ലാത്ത ടീമിനൊപ്പം തുടരാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താല്‍പ്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇത്തവണ മാഞ്ചസ്റ്റര്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കാത്തതും റൊണാള്‍ഡോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നു. 38ാം വയസ്സിലേക്ക് നീങ്ങുന്ന റൊണാള്‍ഡോയെ ടെന്‍ഹാഗിന്റെ യുനൈറ്റഡിന് വേണം. എന്നാല്‍ താരം ഇതിന് താല്‍പ്പര്യമില്ല. തന്നെ റിലീസ് ചെയ്യണമെന്ന് താരം യുനൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് വില ലഭിച്ചാലും റൊണാള്‍ഡോയെ വില്‍ക്കില്ലെന്നാണ് യുനൈറ്റഡ് തീരുമാനം. വന്‍ ഓഫറില്‍ റോണോ വിചാരിക്കുന്ന ക്ലബ്ബ് വന്നാല്‍ താരം യുനൈറ്റഡ് വിട്ടേക്കും. ഇത് സിആര്‍7നെ താരമാക്കിയ ക്ലബ്ബുമായുള്ള തര്‍ക്കത്തിലേക്ക് നീങ്ങുമെന്നും ഉറപ്പ്. നിലവിലെ താരത്തിന്റെ ട്രാന്‍സ്ഫര്‍ ഓഫറുകള്‍ നോക്കാം.




ട്രാന്‍സ്ഫര്‍ വിപണിയിലെ പ്രമുഖരെല്ലാം റൊണാള്‍ഡോയ്ക്ക് പിറകെയാണ്. നിലവില്‍ ചെല്‍സിയാണ് താരത്തിനായി മുന്നിലുള്ളത്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് ചെല്‍സി ഉടമകളുമായി ഇതിനോടകം ചര്‍ച്ച നടത്തിയിരുന്നു. മുന്‍ യുവന്റസ് താരത്തിന് എന്ത് വിലകൊടുക്കാനും ചെല്‍സി തയ്യാറാണ്.

സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയാണ് ക്രിസ്റ്റിയെ ടീമിലെത്തിക്കാന്‍ കളിക്കുന്ന മറ്റൊരു ടീം. ഇന്ന് റൊണാള്‍ഡോയുടെ ഏജന്റിനെ ബാഴ്‌സ അധികൃതര്‍ കണ്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ കരിയറില്‍ റോണോ വന്‍ നേട്ടം കൊയ്ത റയലിന്റെ ചിരവൈരികള്‍ക്കെതിരേ താരം കളിക്കാന്‍ തയ്യാറാവുമോ എന്ന കാര്യവും സംശയത്തിലാണ്.

റൊണാള്‍ഡോയുടെ പ്രിയപ്പെട്ട കോച്ച് ജോസെ മൊറീഞ്ഞോയുടെ റോമയാണ് ആദ്യം തന്നെ താരത്തിന് വില പറഞ്ഞത്. യുവന്റസ് വിട്ട താരം വീണ്ടും ഇറ്റലിയിലേക്ക് പോവുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാല്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലാത്ത റോമയിലേക്ക് താരം പോവാനിടയില്ല.

ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള നപ്പോളിയാണ് ദിവസങ്ങള്‍ക്ക് മുന്നേ ട്രാന്‍സ്ഫര്‍ വിപണിയില്‍ താരത്തിനായി എത്തിയത്. നപ്പോളിയും താരത്തിന് എന്ത് വിലകൊടുക്കാനും തയ്യാറാണ്. വന്‍ താരങ്ങളെ സൈന്‍ ചെയ്യുന്ന പിഎസ്ജി ഇക്കുറി വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ റൊണാള്‍ഡോയും അവരുടെ പദ്ധതിയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


റൊണാള്‍ഡോയുടെ ആദ്യകാല ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ആണ് താരത്തെ വീണ്ടും ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വന്‍ ക്ലബ്ബുകളുടെ ഓഫര്‍ നിരസിച്ച് താരം നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയില്ല. സ്‌പോര്‍ട്ടിങിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഉണ്ട്.

ഏറ്റവും പുതിയതായി ട്രാന്‍സ്ഫര്‍ വിപണിയില്‍ എത്തിയ ടീം ബയേണ്‍ മ്യുണിക്കാണ്. ബയേണും താരത്തില്‍ ആകൃഷ്ടരാണ്. ലെവന്‍ഡോസ്‌കിക്ക് പകരം ബയേണില്‍ റൊണാള്‍ഡോയെ എത്തിക്കണമെന്ന് മുന്‍ ഇതിഹാസ താരം ലോതര്‍ മത്തേവൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.മറ്റൊരു ഭീമന്‍മാര്‍ അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മിയാമിയാണ്.ലോക ഫുട്‌ബോളര്‍ വരും ദിവസങ്ങളില്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ആകാംഷയിലാണ് ആരാധകര്‍.





Next Story

RELATED STORIES

Share it