ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബിലേക്ക്; കരാര്‍ 200 മില്ല്യണ്‍ യൂറോയ്ക്ക്
37കാരനായ റൊണാള്‍ഡോ കഴിഞ്ഞ രണ്ട് മല്‍സരത്തിലും ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു.

ദോഹ: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരാറില്‍ നിന്ന് പുറത്താക്കിയ ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് പത്രമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ക്ലബ്ബ് അല്‍ നസറിലേക്കാണ് താരം ചേക്കേറുന്നത്. 200 മില്ല്യണ്‍ യൂറോയ്ക്കാണ് താരം സൗദിയിലെത്തുക. എന്നാല്‍ ക്രിസ്റ്റിയാനോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്റിനെ നേരിടാനിറങ്ങുന്ന പോര്‍ച്ചുഗല്‍ ടീമിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തേണ്ടെന്ന് പോര്‍ച്ചുഗല്‍ ആരാധകര്‍. പോര്‍ച്ചുഗലില്‍ നടന്ന ഒരു സര്‍വ്വേയിലാണ് ആരാധകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 70 ശതമാനം ആരാധകരും റോണോയെ ടീമിന്റെ ആദ്യ ഇലവനില്‍ വേണ്ടെന്നാണ് അറിയിച്ചത്. 37കാരനായ റൊണാള്‍ഡോ കഴിഞ്ഞ രണ്ട് മല്‍സരത്തിലും ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു.
RELATED STORIES
തകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTസംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT