ഹാട്രിക്ക് റോണോ; അന്താരാഷ്ട്ര ഗോളുകള്‍ 770; യുവന്റസിന് ജയം
ലൂക്കാക്കു, മാര്‍ട്ടിന്‍സ് എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്.

ടൂറിന്‍: ചാംപ്യന്‍സ് ലീഗിലെ പുറത്താവലിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ഹാട്രിക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്ന് സീരി എയില്‍ കാഗ്ലിയാരിക്കെതിരായ മല്‍സരത്തിലാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. മല്‍സരത്തില്‍ 3-1ന്റെ ജയമാണ് യുവന്റസ് നേടിയത്. ഇന്നത്തെ ഗോള്‍നേട്ടത്തോടെ റോണോയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 770 ആയി.757 ഗോള്‍ നേടിയ പെലെയുടെ റെക്കോഡ് റൊണോള്‍ഡോ നേരത്തെ തകര്‍ത്തിരുന്നു. എന്നാല്‍ പെലെയുടെ ഔദ്ദ്യോഗിക ഗോളുകളുടെ എണ്ണം 767 ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നത്തെ ഹാട്രിക്ക് നേട്ടത്തിന് ശേഷമാണ് ഇതിഹാസം പെലെ ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ചത്. 10, 25, 32 മിനിറ്റുകളിലായാണ് റൊണാള്‍ഡോയുടെ ഗോളുകള്‍. ജയിച്ചെങ്കിലും യുവന്റസ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍ ടൊറീനോയെ 2-1ന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെ(65) ലീഡ് വര്‍ദ്ധിപ്പിച്ചു. ലൂക്കാക്കു, മാര്‍ട്ടിന്‍സ് എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള എസി മിലാന്‍ ഇന്ന് തോല്‍വി നേരിട്ടു. നപ്പോളിയോട് ഒരു ഗോളിനാണ് എസി മിലാന്റെ തോല്‍വി. ലീഗില്‍ മിലാന് 56 പോയിന്റാണുള്ളത്.
RELATED STORIES
തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ്; ആള്‍ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMT